വ​ക​തി​രി​വി​ല്ലാ​യ്മ ഉ​ണ്ടാ​യി​ട​ത്ത് തി​രു​ത്ത​ൽ വേ​ണം; ഇ​ര​ട്ട​ക്കൊ​ല​യിൽ സി​പി​എ​മ്മി​ന് റ​വ​ന്യൂ മ​ന്ത്രി​യു​ടെ പ​രോ​ക്ഷ വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ട് ര​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ. അ​തി​ദാ​രു​ണ​മാ​യ സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ക​തി​രി​വി​ല്ലാ​യ്മ ഉ​ണ്ടാ​യി​ട​ത്ത് തി​രു​ത്ത​ൽ വേ​ണ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം. ആ ​വ​ക​തി​രി​വി​ല്ലാ​യ്മ എ​വി​ടെ ഉ​ണ്ടാ​യെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ല​പാ​ത​ക​ത്തി​ൽ പാ​ർ​ട്ടി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന-​ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ന്ന​ണി​യി​ലെ ര​ണ്ടാം​ക​ക്ഷി​യാ​യ സി​പി​ഐ​യു​ടെ മ​ന്ത്രി​യി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ൽ പ​രോ​ക്ഷ വി​മ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related posts