ഇവേ​സ്റ്റ് മാ​ലി​ന്യ​മ​ല്ല ..! ഇലക്ട്രോണിക് വേസ്റ്റിനെ പരിസ്ഥിതി സൗഹൃദമായി ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി സ​ഹൃ​ദയ എ​ൻജിനീയ​റിം​ഗ് കോ​ളേ​ജ് വിദ്യാർഥികൾ

e-wasteകൊ​ട​ക​ര: ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ല​ക്ട്രോ​ണി​ക് വേ​സ്റ്റി‍ന്‍റെ പരിപാലനം. ​സാങ്കേതികത അ​നു​ദി​നം വി​ക​സി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ രൂ​പ​വും ഭാ​വ​വും മാ​റി​ക്കൊ​ണ്ടിരി​ക്കു​ക​യാ​ണ്.​ദി​നംപ്ര​തി പ​ഴ​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ പു​തി​യ ഉ​പ​ക​ര​ണ​ൾ മാ​ർ​ക്ക​റ്റി​ലെ​ത്തും.​

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​ന്പോ​ൾ ഉ​പേ​ക്ഷി​ക്കപ്പെടുന്നു. ഇ​പ്ര​കാ​രം ഇവേസ്റ്റ് ലോ​ക​ത്ത് കു​ന്നു​കൂ​ടു​ക​യാ​ണ്.പ്ലാ​സ്റ്റി​ക് പോ​ലെ​ത്ത​ന്നെ ഇ ​വേസ്റ്റും സം​സ്ക​രി​ക്കാ​നോ നി​ർ​മാ​ർ​ജനം ചെ​യ്യാ​നോ ഇന്നു മാർഗമില്ല. ഇതിനു പരിഹാരവുമായി എത്തുകയാണ് സഹൃദയയിലെ വിദ്യാർഥി കൂട്ടും. കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഇ​വേസ്റ്റ് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ളേ​ജി​ലെ സി​വി​ൽ വി​ദ്യാ​ർഥി​ക​ൾ ക​ണ്ടെത്തി​യി​രി​ക്കു​ന്ന​ത്.​

വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു ശേ​ഖ​രി​ച്ച ഇവേസ്റ്റ് ആ​ദ്യം ത​രം തി​രി​ച്ചു.​ തു​ട​ർ​ന്നു പ​രി​സ്ഥി​തി​ക്കും ജ​ന്തു ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ഹാ​നി​ക​ര​മാ​യ വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യു​ന്നു.​ബാ​ക്കി വ​രു​ന്ന ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ പൊ​ടി​ച്ച് മെ​റ്റ​ലി​നോ​ടൊ​പ്പം കോ​ണ്‍​ക്രീ​റ്റിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്നു.​

ഇവേസ്റ്റി​ലെ ചി​ല്ല് പ​ദാ​ർ​ത്ഥ​ങ്ങ​ൾ പൊ​ടി​ച്ച് വൈ​റ്റ് സി​മ​ന്‍റുമാ​യി ചേ​ർ​ത്ത് ഡെ​ക്ക​റേ​റ്റീ​വ് ടൈ​ലു​ക​ളും നി​ർ​മി​ക്കാ​നാ​കും.​റോ​ഡ് നി​ർ​മാ​ണ മേ​ഖ​ല​യി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലും ഇവേ​സ്റ്റ് ഉ​പ​യോ​ഗി​ക്കാ​ം.​ഈ പ്രോജ​ക്ടി​ന് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഗ്രാ​ന്‍റും സൃ​ഷ്ടി പ്രോ​ജ​ക്ട് മ​ത്സ​ര​ത്തി​ൽ സ​മ്മാ​ന​വും ല​ഭി​ച്ചു.

സ​ഹൃ​ദയ എ​ൻജിനീയ​റിം​ഗ്കോ​ളേ​ജി​ലെ അ​വ​സാ​ന വ​ർ​ഷ സി​വി​ൽ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ജിത അ​ശോ​ക​ൻ,കെ. ​ആ​തി​ര, ഡി​ൽ​ന ജോ​ർ​ജ്, ഡോ​റി​സ് ആ​ർ. പീ​റ്റ​ർ, കെ.​എ​സ്.​ കാ​വ്യ എ​ന്നി​വ​രാ​ണ് ഈ ​പ്രോജ​ക്ട് ത​യാ​റാ​ക്കി​യ​ത്.​സി​വി​ൽ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​ സി.​പി.​ സ​ണ്ണി, പ്രഫ.​ എം.​എ​സ്.​ ഐ​ശ്വ​ര്യ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്രോ​ജ​ക്ട് ത​യാ​റാ​ക്കി​യ​ത്

Related posts