ദേ​ശീ​യ- സം​സ്ഥാ​ന പാ​ത​ക​ളി​ലേ​ക്ക് അ​ന​ധി​കൃ​ത വ​ഴി​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളുടെ പ്ര​വേ​ശനം; മംഗലംപാലത്തെ  ഇടവഴി പ്രവേശനം നിർത്തലാക്കണമെന്ന ആവശ്യം ശക്തം

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​പാ​ല​ത്തി​നു​സ​മീ​പം ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​ക​ളി​ലേ​ക്ക് അ​ന​ധി​കൃ​ത വ​ഴി​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ര​ണ്ടു​പാ​ത​ക​ൾ ത​മ്മി​ൽ വേ​ർ​തി​രി​ക്കു​ന്ന ഇ​വി​ടെ മ​ണ്‍​തി​ട്ട​യാ​യ​തി​നാ​ൽ അ​തി​നു മു​ക​ളി​ലൂ​ടെ​യാ​ണ് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ക​ട​ക്കു​ന്ന​ത്.

മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ​നി​ന്നും ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കു​ന്ന​താ​ണ് ഏ​റെ അ​പ​ക​ടം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​രം അ​ന​ധി​കൃ​ത പ്ര​വേ​ശ​ന വ​ഴി​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കു​ന്ന​ത് ദൂ​രെ​നി​ന്നും കാ​ണാ​നാ​കി​ല്ല.

ഇ​ട​യ്ക്കു​നി​ന്നും വാ​ഹ​നം പെ​ട്ടെ​ന്നു ക​യ​റി​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്പോ​ൾ കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ൻ ബ്രേ​ക്ക് ചെ​യ്യു​ക​യും വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ടു​ക​യും ചെ​യ്യും. ഇ​ത്ത​രം അ​ന​ധി​കൃ​ത വ​ഴി​ക​ൾ ഉ​റ​പ്പു​ള്ള കൈ​വ​രി​ക​ൾ സ്ഥാ​പി​ച്ച് അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ ക​യ​റാ​തി​രി​ക്കാ​ൻ പോ​ലീ​സ് ഇ​ട​പെ​ട്ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​ന​നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും കു​റ​ച്ചു​ക​ഴി​ഞ്ഞാ​ൽ ഈ ​കാ​ന മ​ണ്ണു​നി​ക​ന്ന് ഇ​ല്ലാ​താ​കും. ആ​ദ്യം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​കു​ന്ന വ​ഴി പി​ന്നീ​ട് വീ​തി​കൂ​ടി വ​ലി​യ വാ​ഹ​ന​ങ്ങ​ളും പോ​കു​ന്ന വ​ഴി​യാ​കു​ക​യാ​ണ്. പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​തി​ന് അ​ടി​യ​ന്തി​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts