വി​ദേ​ശ​നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ കേ​ന്ദ്രം: ക്യാ​പി​റ്റ​ൽ ഗെ​യി​ൻ​സ് ടാ​ക്സ് ഒ​ഴി​വാ​ക്കും

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ രാ​ജ്യ​ത്തേ​ക്കു വി​ദേ​ശ മൂ​ല​ധ​ന​നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്രം. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ഇ​റാ​ൻ യു​ദ്ധം സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു നീ​ക്കം. വി​ദേ​ശ പോ​ർ​ട്ട്‌​ഫോ​ളി​യോ (എ​ഫ്പി​ഐ) നി​ക്ഷേ​പ​ക​ർ​ക്ക് സ​ർ​ക്കാ​ർ സെ​ക്യൂ​രി​റ്റി​ക​ളി​ലു​ള്ള ക്യാ​പി​റ്റ​ൽ ഗെ​യി​ൻ​സ് ടാ​ക്സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​യി സൂ​ച​ന​ക​ൾ.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ച ആ​ദാ​യ​നി​കു​തി നി​യ​മ ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. രാ​ഷ്‌​ട്ര​പ​തി​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ ഓ​ർ​ഡി​ന​ൻ​സ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

നി​ല​വി​ൽ, പ​ന്ത്ര​ണ്ട് മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കൈ​വ​ശം വ​യ്ക്കു​ന്ന ബോ​ണ്ടു​ക​ൾ​ക്കും ഓ​ഹ​രി​ക​ൾ​ക്കും വി​ദേ​ശ നി​ക്ഷേ​പ​ക​ർ 12.5 ശ​ത​മാ​നം ദീ​ർ​ഘ​കാ​ല മൂ​ല​ധ​ന നേ​ട്ട നി​കു​തി ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​തി​നു​പു​റ​മെ, സ​ർ​ക്കാ​ർ ബോ​ണ്ടു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് ഇ​രു​പ​തു ശ​ത​മാ​നം വി​ത്‌​ഹോ​ൾ​ഡിം​ഗ് ടാ​ക്സും ഈ​ടാ​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ, നി​ക്ഷേ​പ​ക​ർ​ക്കു ന​ൽ​കി​യി​രു​ന്ന അ​ഞ്ചു ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ള​വ് 2023-ൽ ​സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. ചൈ​നീ​സ് വി​പ​ണി​ക​ളി​ലെ മാ​റ്റ​ങ്ങ​ളും ആ​ഗോ​ള അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും കാ​ര​ണം ഈ ​വ​ർ​ഷം മാ​ത്രം വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ​നി​ന്ന് 2.5 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. നി​ക്ഷേ​പ​ക​ർ വ​ൻ​തോ​തി​ൽ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ക്കു​ന്ന​തു ത​ട​യാ​ൻ നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്നു സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ​നി​ന്നു ശ​ക്ത​മാ​യ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ നീ​ക്കം.

Related posts

Leave a Comment