തീപ്പൊരി പോളിംഗ്! രണ്ടാംഘട്ടവും കോവിഡ് തോറ്റു; തൃശൂരിലും കോട്ടയത്തും വിവാദ വോട്ട്; തൃശൂരിൽ പുലിവാലു പിടിച്ചതു മന്ത്രി മൊയ്തീൻ; ചിലേടങ്ങളിൽ മെഷീൻ പിണങ്ങി

മു​ണ്ട​ക്ക​യം/​വ​ട​ക്കാ​ഞ്ച​രി: കോ​ട്ട​യ​ത്തും തൃ​ശൂ​രും നേ​ര​ത്തെ പോ​ളിം​ഗ് തു​ട​ങ്ങി. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ 6.56 ന് ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി.

മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ല​ഘി​ച്ച​താ​യി അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കേ​ര​ള​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് സ​മ​യം.

എ​ന്നാ​ൽ മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ ഇ​ന്നു​രാ​വി​ലെ പ​ന​ങ്ങാ​ട്ടു​ക​ര ക​ല്ലം​പാ​റ എം​എ​ൻ​ഡി സ്കു​ളി​ലെ ഒ​ന്നാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി രാ​വി​ലെ 6.56 നു ​ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് എം​എ​ൽ​എ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

മ​ന്ത്രി വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ സ​മ​യ​ത്ത് ബൂ​ത്തി​ൽ ഇ​രു​ന്നി​രു​ന്ന യു​ഡി​എ​ഫി​ന്‍റെ ഏ​ജ​ന്‍റ് പോ​ളിം​ഗ് ഓ​ഫീ​സ​റോ​ട് വി​ളി​ച്ചു പ​റ​ഞ്ഞെ​ങ്കി​ലും അ​ത് ചെ​വി​ക്കൊ​ള്ളാ​ൻ ഓ​ഫീ​സ​ർ ത​യാ​റാ​യി​ല്ലെ​ന്ന് ബൂ​ത്ത് ഏ​ജ​ന്‍റ് പ​റ​ഞ്ഞു.

എ​ന്നാ​ൽ താ​ൻ രാ​വി​ലെ​ത​ന്നെ ആ​ദ്യ വോ​ട്ട് ചെ​യ്യാ​ൻ സ്കൂ​ളി​ലെ​ത്തി ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ സ​മ​യ​മാ​യെ​ന്നും പോ​ളിം​ഗ് ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും ഓ​ഫീ​സ​ർ വി​ളി​ച്ച് പ​റ​ഞ്ഞ​തി​നു ശേ​ഷം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ത​ന്നെ വി​ളി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നു മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

6.56 വ​രെ നി​ന്ന ത​നി​ക്ക് ഏ​ഴു​മ​ണി​വ​രെ നി​ൽ​ക്കാ​ൻ ഒ​രു ബു​ദ്ധി​മു​ട്ടും ഇ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ട്ട​യം ജി​ല്ല​യി​ലെ കു​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​ങ്കാ​ട് അ​ഞ്ചാം വാ​ർ​ഡി​ൽ രാ​വി​ലെ ആ​റി​നു പോ​ളിം​ഗ് ആ​രം​ഭി​ച്ചു. 19 പേ​ർ വോ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് സ​മ​യം തെ​റ്റി​യാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​തെ​ന്ന് മ​ന​സി​ലാ​യ​ത്.

കോട്ടയം ജില്ലയിൽ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ആ​ദ്യ​മ​ണി​ക്കു​റു​ക​ളി​ൽ ക​ന​ത്ത പോ​ളിം​ഗ്.

എ​ല്ലാ ബൂ​ത്തു​ക​ളി​ലും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ 25.82 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 4,16,636 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. 2,21,360 പു​രു​ഷ​ൻ​മാ​രും 1,95,276 സ്ത്രീ​ക​ളും വോ​ട്ട് ചെ​യ്ത​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്.

പോ​ളിം​ഗ് തു​ട​ങ്ങി​യ ആ​ദ്യ​മ​ണി​ക്കൂ​റു​ക​ളി​ൽ വി​വി​ധ ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ​ണി​മു​ട​ക്കി. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ 52-ാം വാ​ർ​ഡി​ലെ ര​ണ്ടാം ന​ന്പ​ർ ബൂ​ത്തി​ലും എലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 15-ാം ന​ന്പ​ർ ബൂ​ത്തി​ലു​മാ​ണ് മെ​ഷീ​നു​ക​ൾ​ക്കു ത​ക​രാ​റു​ണ്ടാ​യ​ത്.

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ 52-ാം വാ​ർ​ഡി​ൽ മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ള​മാ​ണ് വോ​ട്ടിം​ഗ് മു​ട​ങ്ങി​യ​ത്.

ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന മെ​ഷീ​ൻ ത​കാ​റി​ലാ​യ​തോ​ടെ ര​ണ്ടാ​മ​ത് മെ​ഷീ​ൻ എ​ത്തി​ച്ചെ​ങ്കി​ലും അ​തും ത​ക​രാ​റി​ലാ​യി. തു​ട​ർ​ന്ന് ആ​ദ്യ​ത്തെ മെ​ഷീ​നി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 20-ാം വാ​ർ​ഡി​ലെ ഒ​ന്നാം ന​ന്പ​ർ നെ​ടു​ങ്ങാ​ട് ബൂ​ത്തി​ൽ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​റോ​ള​മാ​ണ് വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

വൈ​ക്ക​ത്ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നു വോ​ട്ടിം​ഗ് ഏ​താ​നും മി​നി​റ്റു​ക​ൾ ത​ട​സ​പ്പെ​ട്ടു. വൈ​ക്കം ന​ഗ​ര​സ​ഭ​യി​ൽ ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് 33 വോ​ട്ടു​ക​ൾ ചെ​യ്തു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​ത്.

ടി​വി​പു​രം ക​ൽ​പ​ക​ശേ​രി​യി​ലും വെ​ച്ചൂ​ർ ഇ​ട​യാ​ഴം തോ​ട്ടാ​പ്പ​ള്ളി​യി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യെ​ങ്കി​ലും ഉ​ട​ൻ പ​രി​ഹ​രി​ച്ചു വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ചു.

എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ ശ്രീ​നി​പു​രം വാ​ർ​ഡി​ൽ മെ​ഷീ​ൻ് ത​ക​രാ​റി​ലാ​യ​തോ​ടെ വോ​ട്ടെ​ടു​പ്പ് ര​ണ്ട് ത​വ​ണ ത​ട​സ​പ്പെ​ട്ടു.

ശ്രീ​നി​പു​രം കോ​ള​നി വാ​ർ​ഡി​ലെ പോ​ളിം​ഗ് ബൂ​ത്താ​യ നെ​ടു​ങ്കാ​വു​വ​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​ത്.

രാ​വി​ലെ ഏഴോ​ടെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് 15 മി​നി​ട്ട് സ​മ​യം പി​ന്നി​ട്ട​പ്പോ​ഴാ​ണ് മെ​ഷീ​നി​ൽ ത​ക​രാ​റി​ലാ​യ​ത്. ബ​ട്ട​ണ്‍ അ​മ​ർ​ത്തി​യി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ വ​ന്ന​തോ​ടെ പോ​ളിം​ഗ് നി​ർ​ത്തി​വ​ച്ചു. അ​ര മ​ണി​ക്കൂ​റോ​ളം പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു.

തു​ട​ർ​ന്ന് പോ​ളിം​ഗ് യ​ന്ത്രം ശ​രി​യാ​ക്കി​യ ശേ​ഷം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും വീ​ണ്ടും ത​ക​രാ​ർ മൂ​ലം നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നു.

അ​ല്പ​സ​മ​യ​ത്തി​ന​കം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു. വോ​ട്ട് ചെ​യ്ത​ത് കൃ​ത്യ​മാ​കാ​തി​രു​ന്ന ര​ണ്ട് വോ​ട്ട​ർ​മാ​രെ കൊ​ണ്ട് വീ​ണ്ടും വോ​ട്ട് ചെ​യ്യി​പ്പി​ച്ചു.

Related posts

Leave a Comment