വാ​ഴു​ന്ന​താ​ര്, വീ​ഴു​ന്ന​താ​ര്..! ഇനി മണിക്കൂറുകൾ മാത്രം; ജനവിധിയറിയാൻ കാത്ത് നാടും നഗരവും

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ആ​രാ​കും നാ​ടു​വാ​ഴു​ന്ന​തെ​ന്ന​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​നു മ​ണി​ക്കൂ​റു​ക​ളു​ടെ ദൈ​ർ​ഘ്യം മാ​ത്രം. ഇ​ന്ന​ത്തെ പ​ക​ൽ ഇ​രു​ട്ടി​വെ​ളു​ത്തു ക​ഴി​ഞ്ഞാ​ൽ ജ​ന​വി​ധി​യ​റി​യാം. വാ​ഴു​ന്ന​താ​ര്, വീ​ഴു​ന്ന​താ​ര് എ​ന്ന​റി​യാ​ൻ നാ​ടും ന​ഗ​ര​വും കാ​ത്തി​രി​ക്കു​ക​യാ​ണ്.


വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം അ​താ​തു സെ​ന്‍റ​റു​ക​ളി​ൽ സ​ജ്ജ​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​നി ചി​ല അ​വ​സാ​ന​വ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളൂ.ക​ന​ത്ത സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ളാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ഫ​ല​മ​റി​ഞ്ഞാ​ലു​ള്ള ആ​ഹ്ലാ​ദ പ​രി​പാ​ടി​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഫ​ല​മ​റി​ഞ്ഞു തു​ട​ങ്ങും​വി​ധ​മാ​ണ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ട്രെ​ൻ​ഡ് സോ​ഫ്റ്റ് വെ​യ​ർ മു​ഖേ​ന തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം ത​ത്സ​മ​യം അ​റി​യാ​നാ​കും.
ഒരുങ്ങി പോ​ലീ​സ്
തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​രു​ന്ന ദി​ന​ത്തി​ൽ കൈ​ക്കൊ​ള്ളേ​ണ്ട സു​ര​ക്ഷ ന​ട​പ​ടി​ക​ളും ആ​ഹ്ലാദ പ്രകടനങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ പോ​ലീ​സി​ന്‍റെ യോ​ഗം ചേ​ർ​ന്നു.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന പോ​ലീ​സ് മേ​ധാ​വി​കൾ യോഗം ചേർന്നു തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു. ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ പ്ര​ശ്ന​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തും. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നു കൂ​ടു​ത​ൽ പോ​ലീ​സി​നെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ന്യ​സി​ക്കും.

Related posts

Leave a Comment