കോ​ർ​പ​റേ​ഷ​നി​ലും പ​ഞ്ചാ​യ​ത്തി​ലും എ​ൽ​ഡി​എ​ഫ്; മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ യു​ഡി​എ​ഫ്

 

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ തി​രി​ച്ചു​വ​ര​വ്. ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് മു​ന്നി​ലാ​യി​രു​ന്നെ​ങ്കി​ലും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ണ്ണി​യ​പ്പോ​ൾ യു​ഡി​എ​ഫ് തി​രി​ച്ചു​വ​ന്നു. എ​ന്നി​രു​ന്നാ​ലും നേ​രി​യ ലീ​ഡ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫി​നു സാ​ധി​ക്കു​ന്നു​ണ്ട്.

941 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 359 എ​ണ്ണ​ത്തി​ലെ ലീ​ഡ് നി​ല​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. 149 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫും 161 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫും 16 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബി​ജെ​പി​യും 33 ഇ​ട​ത്ത് മ​റ്റു​ള്ള​വ​രും മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു.

ആ​റു കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ൽ വീ​തം എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ കോ​ർ​പ​റേ​ഷ​നു​ക​ൾ ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​നും കൊ​ല്ലം, കൊ​ച്ചി, തൃ​ശു​ർ കോ​ർ​പ​റേ​ഷ​നു​ക​ൾ എ​ന്നി​വ യു​ഡി​എ​ഫി​നൊ​പ്പ​വും നി​ൽ​ക്കു​ന്നു.

86 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ലീ​ഡ് നി​ല അ​റി​ഞ്ഞ 78 എ​ണ്ണ​ത്തി​ൽ 38 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ യു​ഡി​എ​ഫ്, 32 എ​ണ്ണം എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ- 4, മ​റ്റു​ള്ള​വ​ർ- 4 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ നി​ല.

ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പം പോ​രാ​ടു​ന്നു. യു​ഡി​എ​ഫ്- 7, എ​ൽ​ഡി​എ​ഫ്- 6 നി​ല​വി​ലെ ലീ​ഡ്നി​ല. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ യു​ഡി​എ​ഫും തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫും മു​ന്നി​ൽ​നി​ൽ​ക്കു​ന്നു.

Related posts

Leave a Comment