പത്തനംതിട്ട ജില്ലയിൽ മൂന്ന് എംഎൽഎമാർ മത്സരത്തിന്; നിയമസഭാ മണ്ഡലങ്ങൾ അനാഥം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് എം​എ​ൽ​എ​മാ​രി​ൽ മൂ​ന്നു പേ​രും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ. സം​സ്ഥാ​ന​ത്ത് ഇ​രു​മു​ന്ന​ണി​ക​ളും ഒ​ന്പ​ത് എം​എ​ൽ​എ​മാ​രെ​യാ​ണ് മ​ത്സ​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​തി​ൽ മൂ​ന്നു​പേ​രും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​രാ​ണ്.

വീ​ണാ ജോ​ർ​ജ് (ആ​റ​ന്മു​ള), ചി​റ്റ​യം ഗോ​പ​കു​മാ​ർ (അ​ടൂ​ർ), അ​ടൂ​ർ പ്ര​കാ​ശ് (കോ​ന്നി) എ​ന്നി​വ​രാ​ണ് ലോ​ക്സ​ഭ​യി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ എം​എ​ൽ​എ​മാ​ർ. വീ​ണാ ജോ​ർ​ജും ചി​റ്റ​യം ഗോ​പ​കു​മാ​റും എ​ൽ​ഡി​എ​ഫ് നി​ര​യി​ലും അ​ടൂ​ർ പ്ര​കാ​ശ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​ണ്.

വീ​ണാ ജോ​ർ​ജ് മാ​ത്ര​മാ​ണ് സ്വ​ന്തം നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​ൾ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട​യി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്. ചി​റ്റ​യം ഗോ​പ​കു​മാ​റും അ​ടൂ​ർ പ്ര​കാ​ശും ജി​ല്ല​യ്ക്കു പു​റ​ത്താ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​രു​വ​രും സ്വ​ന്തം മ​ണ്ഡ​ല​വും വി​ട്ടു​ക​ഴി​ഞ്ഞു. പ്ര​ചാ​ര​ണം തീ​രു​ന്ന​തു​വ​രെ എം​എ​ൽ​എ സ്ഥാ​ന​ത്തി​ന് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

കു​ടി​വെ​ള്ള ക്ഷാ​മം, പ്ര​ള​യ​പു​ന​ര​ധി​വാ​സം വി​ഷ​യ​ങ്ങ​ൾ മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള​പ്പോ​ൾ എം​എ​ൽ​എ​മാ​രു​ടെ അ​സാ​ന്നി​ധ്യം ച​ർ​ച്ച​യാ​കും. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പു​തി​യ പ​ദ്ധ​തി​ക​ളി​ല്ലെ​ങ്കി​ലും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം തേ​ടി ആ​ളു​ക​ൾ എം​എ​ൽ​എ​മാ​രെ സ​മീ​പി​ക്കാ​റു​ണ്ട്.

2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ല്ല എം​എ​ൽ​എ മാ​ത്യു ടി. ​തോ​മ​സ് കോ​ട്ട​യ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

Related posts