തു​ഷാ​റി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ല്ല; തൃ​ശൂ​രി​ൽ എ​ൻ​ഡി​എ പ​ച്ച​തൊ​ടി​ല്ലെ​ന്ന പ​രി​ഹാ​സവുമായി വെള്ളാപ്പള്ളി നടേശൻ

കൊല്ലം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെ​എ​സി​നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കും ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ക​നും ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി മ​ത്സ​രി​ച്ചാ​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

എ​സ്എ​ൻ​ഡി​പി യോ​ഗം ഭാ​ര​വാ​ഹി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​രു​തെ​ന്ന മു​ൻ നി​ല​പാ​ടി​ൽ താ​ൻ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ വെ​ള്ളാ​പ്പ​ള്ളി ആ​രെ​ങ്കി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ത​ന്നെ അ​ത് ഭാ​ര​വാ​ഹി​ത്വം രാ​ജി​വ​ച്ച ശേ​ഷ​മാ​യി​രി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന കാ​ര്യം ത​ന്നോ​ട്ട് ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ശൂ​രി​ൽ എ​ൻ​ഡി​എ​യ്ക്ക് വി​ജ​യ സാ​ധ്യ​ത​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ സീ​റ്റി​ൽ എ​ൻ​ഡിഎ​യ്ക്ക് കി​ട്ടി​യ വോ​ട്ടും മ​റ്റു ര​ണ്ട് മു​ന്ന​ണി​ക​ൾ​ക്ക് കി​ട്ടി​യ വോ​ട്ടും താ​ര​ത​മ്യം ചെ​യ്താ​ൽ ത​ന്നെ ആ​ർ​ക്കും കാ​ര്യ​ങ്ങ​ൾ പി​ടി​കി​ട്ടു​മെ​ന്നാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രി​ഹാ​സം.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ എ​ൻ​ഡി​എ​യു​ടെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളു​വെ​ന്ന് പ​റ​ഞ്ഞ വെ​ള്ളാ​പ്പ​ള്ളി തി​രു​വ​ന​ന്ത​പു​ര​ത്ത് കു​മ്മ​ന​ത്തി​ന് മാ​ത്ര​മാ​ണ് സാ​ധ്യ​ത ക​ല്പി​ച്ച​ത്.

Related posts