കോവിഡ് വരുത്തിയ മാറ്റങ്ങൾ..! വീഡിയോ അഭ്യർഥനയുമായി മുന്നണി നേതാക്കൾ; ഏറ്റെടുത്ത് പൊതുജനം


കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​മു​ഖ​ നേതാക്കൾ വീ​ഡി​യോ അ​ഭ്യ​ർ​ഥ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​.

കോ​വി​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു സ​ന്പ​ർ​ക്ക​മി​ല്ലാ​തെ വോ​ട്ട​റെ തേ​ടി നേ​താ​ക്ക​ൾ എ​ത്തു​ന്ന​തി​നോ​ട് ജ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​മാ​ണ് എ​ങ്ങും.

ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന ചി​ഹ്ന​ത്തോ​ടെ​യു​ള്ള അ​ഭ്യ​ർ​ഥ​ന നേ​താ​ക്കന്മാ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യും. ഇ​തു സ്ഥാ​നാ​ർ​ഥി​യും അ​ണി​ക​ളും പ​ങ്കു​വെ​ച്ചു വോ​ട്ട​റു​ടെ അ​ടു​ക്ക​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്.

പ്ര​മു​ഖ നേ​താ​ക്കന്മാ​രു​ടെ വീ​ഡി​യോ അ​ഭ്യ​ർ​ഥ​ന​യ്ക്കു മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളും ന​ൽ​കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല,

എ.​കെ. ആ​ന്‍റ​ണി​ എന്നിവരും വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ല​ത്തൂ​ർ എം​പി ര​മ്യാ ഹ​രി​ദാ​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​കാ സു​ഭാ​ഷു​മാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി എം.​എം. മ​ണി, എ. ​വി​ജ​യ​കു​മാ​ർ, എം.​എ. ബേ​ബി തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭ്യ​ർ​ഥ​ന​യു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​ത്തി​യ​ത്. മ​ന്ത്രി കെ.​കെ. ഷൈ​ല​ജ, പി.​കെ. ശ്രീ​മ​തി, വൃ​ന്ദാ കാ​രാ​ട്ട് എ​ന്നി​വ​ർ വ​നി​ത​ക​ൾ​ക്കാ​യും സ​ജീ​വ​മാ​യു​ണ്ട്.

വി.​എ​സ്. സു​നി​ൽ​കു​മാ​ർ, കാ​നം രാ​ജേ​ന്ദ്ര​ൻ, ബി​നോ​യി വി​ശ്വം, ക​ന​യ്യ​കു​മാ​ർ എ​ന്നി​വ​രാ​ണ് സി​പി​ഐ​യി​ൽ നി​ന്നു​ള്ള​വ​ർ. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, കു​മ്മ​നം രാ​ജ​ശേ​ഖ​ൻ എ​ന്നി​വ​രു​ടെ സം​ഘം ബി​ജെ​പി സ്ഥാനാർഥികൾക്ക് വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു ക​ഴി​ഞ്ഞു.

Related posts

Leave a Comment