കൊമ്പുകൾ നഷ്ടപ്പെട്ട നിലയിൽ കാട്ടാനയുടെ ജ​ഡം ;എല്ലും തോലും മാത്രമുള്ള  ജഡത്തിന് ആറുമാസത്തോളം പഴക്കമുള്ളതായി  വനം വകുപ്പ്

മ​ണ്ണാ​ർ​ക്കാ​ട് : തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ത്തേ​ങ്ങ​ലം ഭാ​ഗ​ത്ത് കൊ​ന്പു​ക​ൾ ന​ഷ്ട​പെ​ട്ട നി​ല​യി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി.ത​ത്തേ​ങ്ങ​ലം പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ സ്ഥ​ല​ത്താ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത് . പ്ലാ​ന്‍റേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തെ ര​ണ്ടാം ബ്ലോ​ക്കി​ലാ​ണ് ആ​റു​മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ജീ​ർ​ണ്ണി​ച്ച ജ​ഡം കാ​ണ​പ്പെ​ട്ട​ത്.

കു​രു​മു​ള​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ത് ക​ണ്ട​ത്. ആ​ന​യു​ടെ ഇ​രു കൊ​ന്പു​ക​ളും അ​പ്ര​ത്യ​ക്ഷ​മാ​ണ്. ദ്ര​വി​ച്ച ജ​ഡ​ത്തി​ൽ എ​ല്ലു​ക​ളും തോ​ലും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് വ​നം വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി. ഡോ​ക്ട​ർ​മാ​രാ​യ നി​തി​ൻ, ഷാ​ജി പ​ണി​ക്ക​ശ്ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ഏ​ക​ദേ​ശം ഇ​രു​പ​ത് വ​യ​സ്സ് പ്രാ​യ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജ​ഡ​ത്തി​ൽ വെ​ടി​യു​ണ്ട​ക​ൾ തു​ള​ഞ്ഞു ക​യ​റി​യി​ട്ടി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു .ശ​രീ​രം ജീ​ർ​ണ്ണി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ഴി​ഞ്ഞു ചാ​ടി​യ കൊ​ന്പു​ക​ൾ എ​ടു​ത്തു കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts