കെഎസ്ആ​ർ​ടി​സി​ എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ടണം; പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഹ​ർ​ജി​യിൽ വീണ്ടും ഹൈക്കടതി ഉത്തരവ്

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി​യി​ലെ എം​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​രെ പി​രി​ച്ചു​വി​ട്ട​തി​നു പി​ന്നാ​ലെ ഡ്രൈ​വ​ർ​മാ​രെ​യും പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. മു​ഴു​വ​ൻ താ​ത്കാ​ലി​ക ഡ്രൈ​വ​ർ​മാ​രെ​യും ഏ​പ്രി​ൽ 30ന​കം പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ഇ​തോ​ടെ 1,565 താ​ത്കാ​ലി​ക ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ടേ​ണ്ടി​വ​രും. പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.

2,455 ഒ​ഴി​വു​ക​ളി​ൽ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​വ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്വൈ​സ് മെ​മ്മോ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ൽ​ക​ണം. ഈ ​മാ​സം 30ന​കം ഇ​ത് സം​ബ​ന്ധി​ച്ച് എ​ടു​ത്ത ന​ട​പ​ടി​ക​ളെ​ല്ലാം ചേ​ർ​ത്ത് ത​ൽ​സ്ഥി​തി വി​വ​ര​റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് 3,861 താ​ല്‍​ക്കാ​ലി​ക ക​ണ്ട​ക്ട​ർ​മാ​ർ​ക്കാ​ണ് നേ​ര​ത്തെ പി​രി​ച്ചു​വി​ട്ട​ത്.

Related posts