അ​ങ്ങ​നെ അ​ക്കാ​ര്യ​ത്തി​ലും ന​മ്പ​ര്‍ വ​ണ്‍ ! രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫൈ​വ്സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ഉ​ള്ള സം​സ്ഥാ​ന​മാ​യി മാ​റി കേ​ര​ളം

രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ഉ​ള്ള സം​സ്ഥാ​നം എ​ന്ന അ​ഭി​മാ​നാ​ര്‍​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച് കേ​ര​ളം.

താ​മ​സ സൗ​ക​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ഷ​ണ​ല്‍ ഡേ​റ്റാ​ബേ​സ് ഫോ​ര്‍ അ​ക്കോ​മ​ഡേ​ഷ​ന്‍ യൂ​ണി​റ്റ് ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ കേ​ര​ളം ഒ​ന്നാ​മ​തെ​ത്തി​യ​ത്.

മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ന്‍, ഗോ​വ എ​ന്നി സം​സ്ഥാ​ന​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ് കേ​ര​ളം ആ​ദ്യ​മെ​ത്തി​യ​ത്. റാ​ങ്കി​ങ്ങ് അ​നു​സ​രി​ച്ച് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 35 ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ആ​ണ് ഉ​ള്ള​ത്.

ഗോ​വ​യി​ല്‍ ഇ​ത് 32 ആ​ണ്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ 27 ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ഉ​ള്ള​താ​യും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ 45 ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ആ​ണ് ഉ​ള്ള​ത്.

ടൂ​റി​സം രം​ഗ​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് കേ​ര​ള ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ പി ​ബി നൂ​ഹ് അ​റി​യി​ച്ചു.

സ്വ​കാ​ര്യ മേ​ഖ​ല​യും കേ​ര​ള ടൂ​റി​സ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ല്‍ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ദേ​ശീ​യ, രാ​ജ്യാ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പി ​ബി നൂ​ഹ് പ​റ​യു​ന്നു.

Related posts

Leave a Comment