എ​റ​ണാ​കു​ളം-​പാറ്റ്ന സ​മ്മ​ർ സ്പെ​ഷ​ൽ നാ​ളെ മു​ത​ൽ

കൊ​ല്ലം: എ​റ​ണാ​കു​ളം-​പാറ്റ്ന റൂ​ട്ടി​ൽ നാ​ളെ മു​ത​ൽ അ​ൺ റി​സ​ർ​വ്ഡ് സ​മ്മ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി. ഇ​രു ദി​ശ​ക​ളി​ലു​മാ​യി 22 സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും.

06085 എ​റ​ണാ​കു​ളം-​പാറ്റ്ന സ​ർ​വീ​സ് നാ​ളെ, 26, മേ​യ് മൂ​ന്ന്, പ​ത്ത്, 17, 24, 31, ജൂ​ൺ ഏ​ഴ്, 14, 21, 28 എ​ന്നീ തീ​യ​തി​ക​ളി​ൽ രാ​ത്രി 11 – ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് നാ​ലാം ദി​വ​സം രാ​വി​ലെ 3.30 ന് ​പ​ട്ന​ന​യി​ൽ എ​ത്തും.

06086 പാറ്റ്ന-​എ​റ​ണാ​കു​ളം സ​ർ​വീ​സ് 22, 29, മേ​യ് ആ​റ്, 13, 20, 27, ജൂ​ൺ മൂ​ന്ന്, പ​ത്ത്, 17, 24, ജൂ​ലൈ ഒ​ന്ന് തീ​യ​തി​ക​ളി​ൽ രാ​ത്രി 11.45 ന് ​പാറ്റ്ന​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് നാ​ലാം ദി​വ​സം ദി​വ​സം രാ​ത്രി 8.30 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും.

22 ജ​ന​റ​ൽ സെ​ക്ക​ൻ്റ് ക്ലാ​സ് കോ​ച്ചു​ക​ളും അം​ഗ​പ​രി​മി​ത​ർ​ക്കാ​യി ര​ണ്ട് ജ​ന​റ​ൽ കോ​ച്ചു​ക​ളും ഉ​ണ്ടാ​കും. ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

Related posts

Leave a Comment