അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ല; ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി 11-ാം മ​ണി​ക്കൂ​റി​ലായിപ്പോയെന്ന്  തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ


കൊ​ച്ചി: ഇ​ര​ട്ട വോ​ട്ട് വി​വാ​ദ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി പ​തി​നൊ​ന്നാം മ​ണി​ക്കൂ​റി​ലെ​ന്നെ​ന്നും പി​ഴ​വ് തി​രു​ത്താ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും തെ​ര. ക​മ്മീ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​ഞ്ഞു.‌

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ സാ​ധി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന​തി​നാ​ല്‍ ഇ​നി കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ല​പാ​ടെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു വോ​ട്ട് മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളൂ​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ഇ​ര​ട്ട​വോ​ട്ട് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു. കേ​സ് വീ​ണ്ടും ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment