ഒറ്റ ക്ലിക്കിൽ കൈയിൽ വരുന്നത് ആയിരും രൂപ;  പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യമിടുന്നവരുടെ ചിത്രം നൽകിയാൽ എരുമേലി പഞ്ചായത്ത് നൽകും കൈനിറയെ പണം

എ​രു​മേ​ലി: മാ​ലി​ന്യ​മി​ടു​ന്ന​ത് ക​ണ്ടാ​ൽ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് ആ​യി​രം രൂ​പ ന​ൽ​കും. പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ഇ​ട്ടാ​ൽ ആ​ദ്യം പോ​യി തെ​ളി​വ് ന​ൽ​കി ആ​യി​രം രൂ​പ വാ​ങ്ങാം. മാ​ലി​ന്യ​ങ്ങ​ൾ ഇ​ട്ട​വ​ർ ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വ് ന​ൽ​കി​യാ​ൽ പാ​രി​തോ​ഷി​ക​മാ​യി​ട്ടാ​ണ് തു​ക ന​ൽ​കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തെ​ന്ന് എ​രു​മേ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, മെം​ബ​ർ കെ. ​ആ​ർ. അ​ജേ​ഷ്, സെ​ക്ര​ട്ട​റി പി.​എ. നൗ​ഷാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ചി​ങ്ങം ഒ​ന്ന് മു​ത​ൽ പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ നി​രോ​ധി​ക്കാ​ൻ ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പോ​ലീ​സ്, വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, ഹ​രി​ത​മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​തും ആ​രാ​ണെ​ന്നും വ്യ​ക്ത​മാ​കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ, ഫോ​ട്ടോ, സാ​ക്ഷി മൊ​ഴി എ​ന്നി​വ​യി​ൽ ഒ​ന്ന് തെ​ളി​വാ​യി ന​ൽ​കി​യാ​ലാ​ണ് പാ​രി​തോ​ഷി​കം.

തെ​ളി​വ് ന​ൽ​കു​ന്ന​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കി​വെ​ക്കും. മാ​ലി​ന്യ​മി​ട്ട​വ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്കു​ന്ന​തി​ന് പു​റ​മെ പി​ഴ ഈ​ടാ​ക്കും. തി​രു​വ​ല്ല ന​ഗ​ര​സ​ഭ ഇ​തേ പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ​യി​ടെ ന​ട​ത്തി​യി​രു​ന്നു. ഇ​ത് എ​രു​മേ​ലി​യി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പാ​രി​തോ​ഷി​കം ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

നാ​ളു​ക​ളാ​യി മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ൽ കു​ഴ​ഞ്ഞി​രി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത്. ആ​ധു​നി​ക രീ​തി​യി​ലു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ​മി​ട​ലി​ന് കു​റ​വി​ല്ല. പോ​ലീ​സ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഉ​ണ്ടെ​ങ്കി​ലും ദി​വ​സ​വും പാ​ത​യോ​ര​ത്ത് മാ​ലി​ന്യ​ങ്ങ​ൾ കു​മി​യു​ക​യാ​ണ്. ദി​വ​സ​ങ്ങ​ളും ആ​ഴ്ച​ക​ളു​മാ​യി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​തെ നാ​റ്റം കൂ​ടി​വ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്ത് ത​ന്നെ നീ​ക്കം ചെ​യ്യേ​ണ്ടി വ​ന്നു.

മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​തി​ന് എ​ട്ട് സ്ഥ​ല​ങ്ങ​ളി​ൽ കി​യോ​സ്കു​ക​ൾ ഉ​ണ്ട് . ജൈ​വം, അ​ജൈ​വം, പ്ലാ​സ്റ്റി​ക്, എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ച് ന​ൽ​ക​ണം. മാ​ലി​ന്യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് കി​യോ​സ്കു​ക​ളി​ൽ കു​ടും​ബ​ശ്രീ വ​നി​ത​ക​ളു​ണ്ട്. പ​ക​ൽ സ​മ​യ​ത്താ​ണ് പ്ര​വ​ർ​ത്ത​നം.

വീ​ടു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ​ത്തി​ന് വ​നി​ത​ക​ളു​ടെ ഹ​രി​ത​ക​ർ​മ​സേ​ന​യു​ണ്ട്. പ്ലാ​സ്റ്റി​ക് പൊ​ടി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​ന് ക​മു​കും​കു​ഴി യൂ​ണി​റ്റി​ൽ ഷ്ര​ഡിം​ഗ് മെ​ഷീ​ൻ ഉ​ണ്ട്. ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഈ ​യൂ​ണി​റ്റി​ൽ വ​ള​മാ​ക്കും. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ​ക്ക് പു​തി​യ ഇ​ൻ​സി​നേ​റ്റ​ർ സ്ഥാ​പി​ക്കു​ന്നു​മു​ണ്ട്. പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​ലി​ന്യ​പ്ര​ശ്നം ഒ​ഴി​യു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

Related posts