പുഞ്ചിരിയോടെ ക്യൂട്ടായി എസ്‌തേര്‍ അനില്‍ ! പുതിയ ഫോട്ടോഷൂട്ട് ‘ഇടിവെട്ട്’ എന്ന ആരാധകര്‍;വീഡിയോ വൈറല്‍…

ബാലതാരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന യുവനടിയാണ് എസ്‌തേര്‍ അനില്‍.

2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും മോഹന്‍ലാലിന്റെ മകളായി സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തില്‍ വേഷമിട്ടതോടെയാണ് എസ്‌തേറിന്റെ തലവര തെളിഞ്ഞത്.

മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു.

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര്‍ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

എസ്‌തേറിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുണ്ടെങ്കിലും ഇപ്പോള്‍ വൈറലായിരിക്കുന്നത് ഫോട്ടോഷൂട്ടിനു മുമ്പുള്ള ഒരു മേക്കപ്പ് സെഷനാണ്.

ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് താരം മേക്കപ്പ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Related posts

Leave a Comment