അ​റി​വി​ന്‍റെ ക​വാ​ടം തു​റ​ന്നി​ട്ട് പു​സ്ത​ക​വാ​യ​ന​യി​ലേ​ക്ക് വേ​റി​ട്ട വ​ഴി തു​റ​ന്ന് ഈ​ശ്വ​ര വി​ലാ​സം സ്കൂ​ൾ

കൊ​ട്ടാ​ര​ക്ക​ര: അ​റി​വി​ന്‍റെ ക​വാ​ടം തു​റ​ന്നി​ട്ട് ഈ ​വി​ദ്യാ​ല​യം മാ​തൃ​ക ആ​വു​ക​യാ​ണ്. ഇ​വി​ടെ അ​ക്ഷ​ര പു​ര​ക്ക് താ​ഴും പൂ​ട്ടു​മി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​രു​ടേ​യും ആ​നു​വാ​ദം ഇ​ല്ലാ​തെ പു​സ്ത​കം എ​ടു​ത്തു വാ​യി​ക്കാം തി​രി​ച്ചു വെ​ക്കാം. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്കൂ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു തു​റ​ന്ന വാ​യ​ന​ശാ​ല ആ​രം​ഭി​ച്ച​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ലെ കു​ട്ടി​ക​ളാ​ണ് തു​റ​ന്ന വാ​യ​നാ​ശാ​ല​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.എ​ൻ എ​സ് എ​സ് സ​പ്ത​ദി​ന ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും വാ​യ​നാ​ശാ​ല​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ക​ഥ, ക​വി​ത, നോ​വ​ൽ, ബാ​ല​സാ​ഹി​ത്യം, നാ​ട​കം, ജീ​വ​ച​രി​ത്രം, പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ച് സ്കൂ​ളി​ൽ ഏ​ൽ​പ്പി​ച്ചു.

കു​ട്ടി​ക​ൾ ത​ന്നെ ഒ​രു അ​ല​മാ​ര​യി​ൽ സ്കൂ​ളി​ന്‍റെ വ​രാ​ന്ത​യി​ൽ ത​ന്നെ വാ​യ​നാ​ശാ​ല പു​ന:​സൃ​ഷ്ടി​ച്ചു. കു​ട്ടി​ക​ൾ​ക്കും സ്കൂ​ളി​ൽ എ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കും ഇ​വി​ടെ എ​ത്തി ഇ​ഷ്ട​മു​ള്ള പു​സ്ത​ക​ങ്ങ​ൾ എ​ടു​ത്തു വാ​യി​ക്കാം. ആ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ൾ വീ​ടു​ക​ളി​ൽ കൊ​ണ്ടു പോ​യി വാ​യി​ക്ക​ണ​മെ​ങ്കി​ൽ അ​വ​ർ​ക്ക് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ലെ വ​യ​നാ​ശാ​ല​യു​ടെ ചു​മ​ത​ല​യു​ള്ള ലീ​ഡ​റെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.

ഈ ​വാ​യ​നാ​ശാ​ല​യി​ലേ​ക്ക് വി​ജ്ഞാ​ന പ്ര​ഥ​മാ​യ പു​സ്ത​ക​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ന​ൽ​കാ​വു​ന്ന​താ​ണ്. ന​ൽ​കു​ന്ന​വ​രു​ടെ പേ​ര് പു​സ്ത​ക​ത്തി​ൽ എ​ഴു​തി സൂ​ക്ഷി​ക്കും. ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​രു​നൂ​റി​ല​ധി​കം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ പു​സ്ത​ക​ങ്ങ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ തു​റ​ന്ന വ​യ​നാ​ശാ​ല​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ സ്കൂ​ളി​ലും ലൈ​ബ്ര​റി​യും ലൈ​ബ്ര​റി​ക്ക് ചു​മ​ത​ല​പ്പെ​ട്ട അ​ധ്യ​പ​ക​രും ഉ​ണ്ടാ​കും. എ​ന്നാ​ൽ കു​ട്ടി​ക​ൾ കു​ട്ടി​ക​ൾ​ക്കാ​യി പു​സ്ത​ക വി​ത​ര​ണം ന​ട​ത്തു​ന്ന തു​റ​ന്ന വാ​യ​നാ​ശാ​ല​യെ പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​റി​ല്ല. ഇ​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യാ​ണ് ഇ​വി​ടെ ഇ​ത്ത​രം സം​രം​ഭം തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.

തു​റ​ന്ന വാ​യ​നാ​ശാ​ല റി​ട്ട. അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ നീ​ലേ​ശ്വ​രം സ​ദാ​ശി​വ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ വി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജി വി​ദ്യാ​ധ​ര​ൻ, സ്കൂ​ൾ മാ​നേ​ജ​ർ കെ. ​സു​രേ​ഷ് കു​മാ​ർ, എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ലേ​ഖ ജെ ​നാ​യ​ർ, അ​ധ്യാ​പ​ക​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ, എം ​എ​സ് ഹ​രി​കു​മാ​ർ, പി ​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ശ്രീ​കു​മാ​ർ, എ​ൻ​എ​സ് എ​സ് പ്ര​തി​നി​ധി​ക​ളാ​യ സു​ബി​ൻ, അ​ഖി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts