ജീവന് ഭീഷണിയായി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിലെ ഇ​രു​മ്പ് ഷീ​റ്റ് മേ​ഞ്ഞ കെ​ട്ടി​ടം; ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു 

ച​വ​റ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ഇ​രു​മ്പ് ഷീ​റ്റ് മേ​ഞ്ഞ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത്. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് തൊ​ട്ട് മു​മ്പി​ലാ​ണ് ഇ​ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​രു​മ്പ് ഷീ​റ്റ് തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച​തി​നാ​ൽ പ​ല​പ്പോ​ഴും ഷീ​റ്റു​ക​ൾ അ​ട​ർ​ന്ന് വീ​ഴു​ന്നു​ണ്ട്.

ഇ​ത് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ എ​ത്തു​ന്ന ജ​ന​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണെ​ന്ന് ഇ​വി​ടെ എ​ത്തു​ന്ന​വ​രും ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു. സ​മ​യ​ബ​ന്ധി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യാ​ത്ത​താ​ണ് കൂ​ടു​ത​ലാ​യി കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​രാ​ൻ​ക്കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

​കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്. സ​മീ​പ​ത്തെ വ്യ​ക്ഷ​ങ്ങ​ളു​ടെ ശി​ഖി​ര​ങ്ങ​ൾ ത​ക​ർ​ന്ന ഭാ​ഗ​ത്തേ​യ്ക്ക് ക​ട​ന്നു വ​ന്നി​ട്ടു​മു​ണ്ട്. പ​ല ഭാ​ഗ​ങ്ങ​ളി​ലും ഷീ​റ്റു​ക​ൾ താ​ഴേ​യ്ക്ക് വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലു​മാ​ണ്. എ​ത്ര​യും വേ​ഗം ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts