‘യു​കെ​യി​ല്‍  നിന്നൊരു ഹായ്’..! ​യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് എ​ട്ടു​ല​ക്ഷം; 40 ലക്ഷവും ഐഫോണും സ്വന്തമാക്കാൻ  കാഞ്ഞങ്ങാട്ടെ യുവതി ചെയ്ത മണ്ടത്തരം  ഇങ്ങനെ…

ഷൈ​​​​ബി​​​​ന്‍ ജോ​​​​സ​​​​ഫ്

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: യു​​​​കെ​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള ഫേ​​​​സ്ബു​​​​ക്ക് സു​​​​ഹൃ​​​​ത്ത് ‘വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള സ​​​​മ്മാ​​​​നം’ അ​​​​യ​​​​ച്ച​​​​പ്പോ​​​​ള്‍ കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്ടെ ഒ​​​​രു ബേ​​​​ക്ക​​​​റി സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ അ​​​​ക്കൗ​​​​ണ്ട​​​​ന്‍റാ​​​​യ മു​​പ്പ​​ത്തൊ​​മ്പ​​തു​​കാ​​രി​​ക്ക് ന​​​​ഷ്ട​​​​മാ​​​​യ​​​​ത് 8,01,400 രൂ​​​​പ ! അ​​​​ഞ്ചു​​​​മാ​​​​സം മു​​​​മ്പാ​​​​ണ് യു​​​​വ​​​​തി​​​​ക്ക് ഡോ.​​​​കെ​​​​ന്ന​​​​ഡി നി​​​​ക്ക് മൂ​​​​ര്‍​സ് എ​​​​ന്ന പേ​​​​രി​​​​ല്‍ ഒ​​​​രു ഫേ​​​​സ്ബു​​​​ക്ക് ഫ്ര​​​​ണ്ട് റി​​​​ക്വ​​​​സ്റ്റ് വ​​​​​​ന്ന​​​​ത്.

പ്രൊ​​​​ഫൈ​​​​ല്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ള്‍ ജ​​​​ര്‍​മ​​​​നി​​​​യി​​​​ലെ ബ​​​​ര്‍​ലി​​​​ന്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണെ​​​​ന്നും യു​​​​കെ​​​​യി​​​​ലെ ബ​​​​ര്‍​മി​​​​ങ്ഹാ​​​​മി​​​​ല്‍ ജോ​​​​ലി ചെ​​​​യ്യു​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​ണ്ടു. ഇ​​​​യാ​​​​ളെ ഫേ​​​​സ്ബു​​​​ക്ക് ഫ്ര​​​​ണ്ട് ആ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ഇ​​​​വ​​​​ര്‍ ത​​​​മ്മി​​​​ല്‍ യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ര​​​​ണ്ടാ​​​​ഴ്ച മു​​​​മ്പാ​​​​ണ് ഈ ​​​​ഐ​​​​ഡി​​​​യി​​​​ല്‍ നി​​​​ന്ന് ഒ​​​​രു ‘ഹാ​​​​യ് ’ മെ​​​​സേ​​​​ജ് വ​​​​രു​​​​ന്ന​​​​ത്. യു​​​​വ​​​​തി മ​​​​റു​​​​പ​​​​ടി​​​​യും ന​​​​ല്‍​കി. പി​​​​ന്നീ​​​​ട് കൂ​​ടു​​ത​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും തു​​​​ട​​​​ങ്ങി. പി​​ന്നീ​​ട് വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള ഒ​​​​രു സ​​​​മ്മാ​​​​നം വാ​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​തു ന​​ൽ​​കാ​​നെ​​ന്നും പ​​റ​​ഞ്ഞ് യു​​​​വ​​​​തി​​​​യു​​​​ടെ മേ​​​​ല്‍​വി​​​​ലാ​​​​സം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് യു​​​​വ​​​​തി​​​​ക്ക് പെ​​​​ര്‍​ഫെ​​​​ക്ട് കാ​​​​ര്‍​ഗോ എ​​​​ന്ന കൊ​​​​റി​​​​യ​​​​ര്‍ ക​​​​മ്പ​​​​നി​​​​യി​​​​ല്‍ നി​​​​ന്ന് 25,400 രൂ​​​​പ അ​​​​ട​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​വ​​ശ‍്യ​​പ്പെ​​ട്ട് ഫോ​​ൺ വ​​ന്ന​​ത്. ആ​​​​പ്പി​​​​ള്‍ ഐ​​​​ഫോ​​​​ണ്‍ ആ​​​​ണ് സ​​​​മ്മാ​​​​ന​​​​മാ​​​​യി അ​​​​യ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്നും കൊ​​റി​​യ​​ർ ക​​മ്പ​​നി പ​​​​റ​​​​ഞ്ഞു. ഇ​​​​തു വി​​​​ശ്വ​​​​സി​​​​ച്ച യു​​​​വ​​​​തി ജൂ​​​​ണ്‍ 17ന് ​​​​ജി​​​​തേ​​​​ന്ദ്ര എ​​​​ന്ന​​​​യാ​​​​ളു​​​​ടെ ബാ​​​​ങ്ക് ഓ​​​​ഫ് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് തു​​​​ക അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ത്തു.

പി​​​​റ്റേ​​​​ന്ന് വീ​​​​ണ്ടും യു​​​​വ​​​​തി​​​​യെ ‘കൊ​​​​റി​​​​യ​​​​ര്‍ ക​​​​മ്പ​​​​നി’ ബ​​​​ന്ധ​​​​പ്പെ​​​​ട്ടു. ഐ​​​​ഫോ​​​​ണ്‍ പാ​​​​യ്ക്ക​​​​റ്റി​​​​ന​​​​ക​​​​ത്ത് 40,000 പൗ​​​​ണ്ട് (ഏ​​​​ക​​​​ദേ​​​​ശം 40 ല​​​​ക്ഷം രൂ​​​​പ) ര​​​​ഹ​​​​സ്യ​​​​മാ​​​​യി വ​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും ഇ​​​​തി​​​​പ്പോ​​​​ള്‍ ഇ​​​​ന്‍​കം ടാ​​​​ക്‌​​​​സ് ഡി​​​​പ്പാ​​​​ര്‍​ട്ട്‌​​​​മെ​​​​ന്‍റി​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മാ​​​​ണു​​​​ള്ള​​​​തെ​​​​ന്നു​​​​മാ​​​​ണ് അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞ​​​​ത്.

പ​​​​ണം തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​നു​​​​ള്ള കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് ല​​​​ഭി​​​​ക്കാ​​​​നും പ​​​​ണം ഇ​​​​ന്ത്യ​​​​ന്‍ ക​​​​റ​​​​ന്‍​സി​​​​യാ​​​​ക്കി മാ​​​​റ്റാ​​​​നു​​​​മാ​​​​യി 87,000 രൂ​​​​പ അ​​​​യ​​​​ച്ചു​​​​ത​​​​രാ​​​​നും അ​​​​വ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ച​​​​തി​​​​യി​​​​ല്‍​പ്പെ​​​​ട്ട യു​​​​വ​​​​തി 87,000 രൂ​​​​പ അ​​​​ട​​​​ച്ചു.എ​​​​ന്നാ​​​​ല്‍ അ​​​​തു​​​​കൊ​​​​ണ്ടും ത​​​​ട്ടി​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​ല്ല.

പി​​​​റ്റേ​​​​ന്ന് വീ​​​​ണ്ടും ‘കൊ​​​​റി​​​​യ​​​​ര്‍ ക​​​​മ്പ​​​​നി’​​​​യി​​​​ല്‍ നി​​​​ന്ന് വി​​​​ളി​​​​ച്ചു. പ​​​​ണം യു​​​​വ​​​​തി​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ എ​​​​ന്‍​ഒ​​​​സി ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​ന് 2.17 ല​​​​ക്ഷം രൂ​​​​പ അ​​​​ട​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​വ​​​​ശ്യം. അ​​​​ത്ര​​​​യും പ​​​​ണം യു​​​​വ​​​​തി​​​​യു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ഒ​​​​ടു​​​​വി​​​​ല്‍ കൈ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്വ​​​​ര്‍​ണം പ​​​​ണ​​​​യം​​​​വ​​​​ച്ചും ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ കൈ​​​​യി​​​​ല്‍ നി​​​​ന്നു ക​​​​ടം വാ​​​​ങ്ങി​​​​യും പ​​​​ണം ജൂ​​​​ണ്‍ 23ന് ​​​​യു​​​​വ​​​​തി അ​​​​ക്കൗ​​​​ണ്ടി​​​​ല്‍ ഇ​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു. അ​​​​ധി​​​​കം വൈ​​​​കാ​​​​തെ വീ​​​​ണ്ടും 4.73 ല​​​​ക്ഷം രൂ​​​​പ കൂ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ട് വീ​​​​ണ്ടും ഫോ​​​​ണ്‍​വി​​​​ളി​​​​യെ​​​​ത്തി.

പ​​​​ണം കൊ​​​​റി​​​​യ​​​​ര്‍ ആ​​​​യി അ​​​​യ​​​യ്​ക്കു​​​​ന്ന​​​​തി​​​​ലെ നി​​​​യ​​​​മ​​​​പ്ര​​​​ശ്‌​​​​നം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​ണ് ഈ ​​​​തു​​​​ക​​​​യെ​​​​ന്നും അ​​​​ഞ്ചു​​​​മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ അ​​​​ക്കൗ​​​​ണ്ടി​​​​ല്‍ 40 ല​​​​ക്ഷം രൂ​​​​പ​​​​യെ​​​​ത്തു​​​​മെ​​​​ന്നു​​​​മാ​​​​ണ് പ​​​​റ​​​​ഞ്ഞ​​​​ത്. കൂ​​​​ടാ​​​​തെ ഇ​​​​തു​​​​വ​​​​രെ വാ​​​​ങ്ങി​​​​ച്ച മു​​​​ഴു​​​​വ​​​​ന്‍ പ​​​​ണ​​​​വും ഇ​​​​തി​​​​നൊ​​​​പ്പം തി​​​​രി​​​​കെ ന​​​​ല്‍​കു​​​​മെ​​​​ന്നും അ​​​​റി​​​​യി​​​​ച്ചു.

ഏ​​​​താ​​​​നും മ​​​​ണി​​​​ക്കൂ​​​​ര്‍ നേ​​​​ര​​​​ത്തേ​​​​ക്കെ​​​​ന്നു പ​​​​റ​​​​ഞ്ഞ് വീ​​​​ണ്ടും ബ​​​​ന്ധു​​​​ക്ക​​​​ളോടു പ​​​​ണം ക​​​​ടം വാ​​​​ങ്ങി യു​​​​വ​​​​തി ജൂ​​​​ണ്‍ 26ന് ​​​​ഈ തു​​​​ക​​​​യ​​​​ട​​​​ച്ചു. പ​​​​ണ​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രു​​​​ന്ന യു​​​​വ​​​​തി​​​​യോ​​​​ട് ഇ​​​​ന്നു ബാ​​​​ങ്ക് പ്ര​​​​വൃ​​​​ത്തി​​​​സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യും 27നു ​​​​രാ​​​​വി​​​​ലെ 11നു ​​​​പ​​​​ണം ന​​​​ല്‍​കാ​​​​മെ​​​​ന്നും കൊ​​​​റി​​​​യ​​​​ര്‍ ക​​​​മ്പ​​​​നി പ​​​​റ​​​​ഞ്ഞു.

പി​​​​റ്റേ​​​​ന്ന് പ​​​​ണ​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രു​​​​ന്ന യു​​​​വ​​​​തി​​​​യോ​​​​ട് വീ​​​​ണ്ടും 67,000 രൂ​​​​പ കൂ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ് ചെ​​​​യ്ത​​​​ത്. ഇ​​തോ​​ടെ​​യാ​​ണ് താ​​ൻ ച​​തി​​ക്ക​​പ്പെ​​ട്ട​​താ​​യി യു​​വ​​തി ഉ​​റ​​പ്പി​​ച്ച​​ത്.

Related posts

Leave a Comment