വ്യാജപേരിൽ ഫേസ്ബുക്കിലൂടെ പരിചപ്പെട്ട് പീ​ഡ​നം; തട്ടിപ്പിനിരയായവരിൽ ഏറെയും സാമ്പത്തിക ഭദ്രതയുള്ള വിദ്യാസമ്പന്നരായ സ്ത്രീകൾ; കൂടുതൽ സ്ത്രീകൾ പെട്ടിട്ടുള്ളതായി പോലീസ്

arrest-peedanam-facebookപ​ട്ടാ​ന്പി: ഫേ​സ്ബു​ക്കി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി ക​ള​ത്തി​ൽ മു​ഹ​മ്മ​ദ് ന​സീ​റി(40)​നെ യാ​ണ് പ​ട്ടാ​ന്പി സി​ഐ പി.​എ​സ്. സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അറസ്റ്റുചെയ്ത്.

ആ​ദ​ർ​ശ്, ബാ​ബു​രാ​ജ് തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​ണ് ഇ​യാ​ൾ സ്ത്രീ​ക​ളെ പ​രി​ച​യ​പ്പെ​ട്ടി​രു​ന്ന​ത്. ഷി​പ്പി​ൽ ക്യാ​പ്റ്റ​ൻ ആ​ണെ​ന്നും കോ​ടീ​ശ്വ​ര​നാ​ണെ​ന്നും, കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ ത​നി​ക്കു വ​ൻ സ്വാ​ധീ​നം ഉ​ണ്ടെ​ന്നും സ്ത്രീ​ക​ളെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യു​ള​ള വീ​ടു​ക​ളി​ലെ വി​ദ്യാ​സ​ന്പ​ന്ന​രാ​യ സ്ത്രീ​ക​ളെ​യാ​ണ് ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ചി​ല സ്ത്രീ​ക​ളെ വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യും ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ പേ​ർ ഇ​യാ​ളു​ടെ ത​ട്ടി​പ്പി​നും, പീ​ഡ​ന​ത്തി​നും ഇ​ര​യാ​യി​ട്ടു​ണ്ടോ എ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നു സി​ഐ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ കൃ​ഷ്ണ​ൻ​കു​ട്ടി, സ​ത്യ​ൻ, സി​പി​ഒ ബി​ജു, ഉ​ണ്ണി​കൃ​ഷ​ണ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts