ഫേസ്ബുക്കും മുതലാളി വീണ്ടും ജീവകാരുണ്യത്തിന്, തുടക്കമിടാന്‍ 637 കോടി രൂപയുടെ ഓഹരികള്‍ വിറ്റു, ലോകത്തെ വിസ്മയിപ്പിച്ച് സുക്കര്‍ബെര്‍ഗ്

Mark_zukerberg01കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഭാര്യ പ്രിസില്ലയും തങ്ങളുടെ സ്വത്തിന്റെ ഒരു പങ്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുടക്കുമെന്നു തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന്റെ പൂര്‍ത്തീകരണത്തിനു തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ഫേസ്ബുക്കിന്റെ 9.5 കോടി ഡോളര്‍ (ഏകദേശം 637.81 കോടി രൂപ) മൂല്യം വരുന്ന ഓഹരികള്‍ അദ്ദേഹം വിറ്റു. ടാക്‌സ് കിഴിച്ച് ഇതിന്റെ മൂല്യം 8.5 കോടി ഡോളറായിരിക്കുമെന്നാണു വിവരം.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കിന് 171 കോടി പ്രതിമാസ ഉപയോക്താക്കളാണുള്ളത്. സുക്കര്‍ബെര്‍ഗും ഭാര്യ പ്രിസില്ല ചാനും ഫേസ്ബുക്കിന്റെ 99 ശതമാനം ഓഹരികളും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നാണു തീരുമാനിച്ചത്. 4500 കോടി ഡോളര്‍ മൂല്യമാണ് ഈ ഓഹരികളുടെ മൊത്തം മതിപ്പുവില. മകള്‍ മാക്‌സിമ ജനിച്ചതിനുശേഷം ഇരുവരും ചാന്‍-സുക്കര്‍ബെര്‍ഗ് ഫൗണ്ടേഷന്‍ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. സംഘടനയുടെ കീഴില്‍ നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഓരോ വര്‍ഷവും 100 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്ക്കാനാണ് ദമ്പതികളുടെ തീരുമാനം.

Related posts