ചു​വ​ന്ന ചെ​വി​യ​ൻ ആ​മ ‘പിടിയിൽ’; ഇവന്‍ ആള് ചില്ലറക്കാരനല്ല….

ക​യ്പ​മം​ഗ​ലം: ആ​ക്ര​മ​ണ​കാ​രി​യാ​യ ചു​വ​ന്ന ചെ​വി​യു​ള്ള സ്ലൈ​ഡ​ർ ആ​മ​യെ മ​തി​ല​ക​ത്ത് ക​ണ്ടെ​ത്തി.

മ​തി​ല​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു പു​റ​കി​ലു​ള്ള കു​ള​ത്തി​നു സ​മീ​പ​മാ​ണ് നാ​ട്ടു​കാ​ർ ചു​വ​ന്ന ചെ​വി​യ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​മ​യെ ക​ണ്ട​ത്.

ആ​മ​യെ ഫോ​റ​സ്റ്റ് വ​ന്യ​ജീ​വി സം​ര​ക്ഷ​ക​ൻ ഹ​രി ഇ​പ്പോ​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ശാ​സ്ത്രീ​യ​മാ​യി ട്രാ​ക്കെ​മി​സ് സ്ക്രി​പ്റ്റ എ​ലി​ഗ​ൻ​സ്’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ചു​വ​ന്ന ചെ​വി​യു​ള്ള ഈ ​സ്ലൈ​ഡ​ർ ആ​മ ജ​ല​ത്തി​ലെ സ​സ്യ ജീ​വി​ക​ളെ​യും നാ​ട​ൻ ആ​മ​ക​ളെ​യും ഇ​ല്ലാ​താ​ക്കു​ക​യും ആ​വാ​സ വ്യ​വ​സ്ഥി​തി​യെ ന​ശി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും പ​റ​യു​ന്നു.

അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ ഇ​ത്ത​രം ആ​മ വം​ശ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല.

വേ​ഗ​ത്തി​ൽ വ​ള​രു​ക​യും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യും.

സ​സ്യ​ങ്ങ​ളും മ​ത്സ്യ​വും അ​പൂ​ർ​വ ഇ​നം ത​വ​ള​ക​ളു​ൾ​പ്പ​ടെ വി​വി​ധ​ത​രം ജ​ല​ജീ​വി​ക​ളെ ഇ​വ ഭ​ക്ഷ​ണ​മാ​ക്കും.

ഓ​സ്ട്രേ​ലി​യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തു​ട​ങ്ങി​യ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ ​ആ​മ​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.

ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള ആ​മ എ​ങ്ങ​നെ ഇ​വി​ടെ ക​ണ്ടെ​ത്തി​യെ​ന്ന കൗ​തു​ക​ത്തോ​ടൊ​പ്പം മ​റ്റു പ​ഠ​ന​ങ്ങ​ൾ​ക്കാ​യി ശാ​സ്ത്ര​ജ്ഞ​മാ​ർ​ക്കു ആ​മ​യെ കൈ​മാ​റു​മെ​ന്ന് ഹ​രി മ​തി​ല​കം പ​റ​ഞ്ഞു.

Related posts

Leave a Comment