തട്ടിപ്പുകളിൽ വീഴല്ലേ, ജാഗ്രത പാലിക്കാം ! വ്യാജ ജോലി വാഗ്ദാനങ്ങളെ തിരിച്ചറിയാനും ശ്രദ്ധിക്കാനും യുവാവ്പങ്കുവച്ച് പോസ്റ്റ് വൈറൽ

ഒരു റിമോട്ട് ജോലിക്കായുള്ള ഇന്‍റർവ്യു പുതിയ ഒരു തൊഴിൽ തട്ടിപ്പിന് ഇരയായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു ഐടി പ്രൊഫഷണൽ.ഒരു വ്യാജ ജോബ് ഇന്‍റർവ്യുവിൽ ഞാൻ കബളിപ്പിക്കപ്പെട്ടു, എന്ന തലക്കെട്ടിൽ വൈറലായ പോസ്റ്റിലൂടെയാണ്, തട്ടിപ്പുകാർ എങ്ങനെയാണ് വ്യാജ ‘ക്ലൗഡ്ഫ്ലെയർ വെരിഫിക്കേഷൻ പേജ് ഉപയോഗിച്ച് തന്‍റെ
കമ്പ്യൂട്ടറിൽ മലിഷ്യസ് കമാൻഡുകൾ പ്രവർത്തിപ്പിച്ചതെന്ന് ഇദ്ദേഹം വിശദീകരിച്ചത്. മറ്റുള്ളവർ ഇത്തരം കെണികളിൽ വീഴാതിരിക്കാനാണ് ഈ അനുഭവം പങ്കുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു കമ്പനിയിലെ റിമോട്ട് ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് ഞാൻ അപേക്ഷിച്ചു. ആകർഷകമായ ശമ്പളം, മികച്ച രീതിയിലുള്ള വിവരണം, പ്രായോഗികമായ യോഗ്യതകൾ എന്നിവയുള്ളതിനാൽ ആ ജോബ് പോസ്റ്റ് തികച്ചും വിശ്വസനീയമായി തോന്നി. അവർ മറുപടി നൽകുകയും ഇന്‍റർവ്യു നിശ്ചയിക്കുകയും ചെയ്തു. എല്ലാം സാധാരണ പോലെയാണ് തോന്നിയത്,” അദ്ദേഹം കുറിച്ചു.

തുടർന്ന് കമ്പ്യൂട്ടറിൽ കീകൾ അമർത്താൻ ആവശ്യപ്പെടുകയും, ഇതുവഴി ഉപയോക്താവ് അറിയാതെ തന്നെ ക്ലിപ്പ്ബോർഡിൽ കോപ്പി ചെയ്യപ്പെട്ടിരുന്ന മലിഷ്യസ് കമാൻഡുകൾ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കുകയും ചെയ്തു. യഥാർത്ഥ വെരിഫിക്കേഷൻ സൈറ്റുകൾ ഒരിക്കലും ഇത്തരം കീബോർഡ് ഷോർട്ട്‌കട്ടുകൾ ആവശ്യപ്പെടില്ലെന്ന് ഇദ്ദേഹം ഓർമ്മിപ്പിക്കുന്നു. സമാനമായ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം പോസ്റ്റുകൾ മറ്റുള്ളവർക്ക് ജാഗ്രത പാലിക്കാൻ സഹായകമാകുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു.

Related posts

Leave a Comment