ഷില്ലോംഗ്: മണ്ണിൽ കുഴിച്ചിട്ട നവജാത ശിശുവിനെ രക്ഷിച്ച് സ്കൂൾ വിദ്യാർഥികൾ. മേഘാലയയിൽ റി-ഭോയ് ജില്ലയിൽ മഹാതി പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം.
ചെറിയ കുഴി കണ്ട് അസ്വഭാവികത തോന്നിയ കുട്ടികൾ മണ്ണ് മാറ്റിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ആദ്യം എല്ലാവരും പകച്ച് നിന്നെങ്കിലും കുഞ്ഞിനെ ഉടൻതന്നെ അടുത്തുള്ള മഹാതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഡോക്ടർമാർ കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകി. കുഞ്ഞ് നിരീക്ഷണത്തിൽ തുടരുകയാണ്.
സമയോചിതമായ ഇടപെടൽ നടത്തി കുട്ടിയെ രക്ഷിച്ച സ്കൂൾ വിദ്യാർഥികൾക്ക് അഭിനന്ദനപ്രവാഹമാണ്. അതേസമയം, ഈ സംഭവം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിഷയത്തിൽ പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്.
