പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് ഫാ​ത്തി​മ റ​സൂ​ൽ സി​ദ്ദി​ഖ്

ഭോ​പ്പാ​ൽ: ഭോ​പ്പാ​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ഇ​റ​ങ്ങി​ല്ലെ​ന്ന് ബി​ജെ​പി മു​സ്‌​ലിം നേ​താ​വ് ഫാ​ത്തി​മ റ​സൂ​ൽ സി​ദ്ദി​ഖ്.

മു​സ്ലിം​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ് പ്ര​ജ്ഞാ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന. മ​ത​പ​ര​മാ​യ പ്ര​സ്താ​വ​ന​യി​ൽ അ​വ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്നും ഫാ​ത്തി​മ പ​റ​ഞ്ഞു. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ര​ക്ത​സാ​ക്ഷി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഹേ​മ​ന്ത് ക​ര്‍​ക്ക​റ​യ്‌​ക്കെ​തി​രെ പ്ര​ജ്ഞാ സിം​ഗ് ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ത​ന്നെ വ​ള​രെ​യ​ധി​കം വേ​ദ​നി​പ്പി​ച്ചു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ​തി​രെ പ്ര​ജ്ഞാ ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​ത​ന്നെ ത​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​യി. മു​സ്ലിം​ക​ളു​മാ​യി ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളാ​ണ് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ​ന്നും ഫാ​ത്തി​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത​തി​ലു​ള്ള ത​ന്‍റെ പ​ങ്കി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പ്ര​ജ്ഞാ സിം​ഗ് പ​റ​ഞ്ഞി​രു​ന്നു.

Related posts