ഈ സുന്ദരിമാര്‍ക്കെതിരേ എങ്ങനെ യുദ്ധം ചെയ്യും; എതിര്‍ സൈന്യത്തെ വരെ മോഹിപ്പിച്ചു വീഴ്ത്തുന്ന സുന്ദരിമാരെ ഇറക്കി ഇസ്രായേല്‍ സൈന്യം…

isra4ഈ സുന്ദരിമാരെ കണ്ടാല്‍ ദേവന്മാര്‍വരെ മോഹിച്ചു പോകും പിന്നല്ലേ, ദൗര്‍ബല്യങ്ങള്‍ ഏറെയുള്ള മനുഷ്യര്‍. ഏറ്റവുമധികം സുന്ദരികളുള്ള ഇസ്രായേല്‍ സേനയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇസ്രായേല്‍ സേനയിലെ സുന്ദരിമാര്‍ സൗന്ദര്യത്തിലും പോരാട്ടവീര്യത്തിലും ഒരുപോലെ മുമ്പിലാണ്. ഇപ്പോള്‍ പുതിയ വനിതാ സൈനിക ബറ്റാലിയന്റെ പരിശീലനചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നതാണ് ഇവരെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നത്. ‘ലയണ്‍സ് ഓഫ് ജോര്‍ദാന്‍’ എന്നാണ് പുതിയ ബറ്റാലിയന്റെ പേര്. പോസ്റ്റിംഗിനു മുമ്പുള്ള അവസാനവട്ട പരിശീലനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
isra2
ഈജിപ്തിന്റെയും ജോര്‍ദാന്റെയും അതിര്‍ത്തികളിലാണ് ഇസ്രയേലിന്റെ പെണ്‍പുലികള്‍ കാവല്‍നില്‍ക്കുക. 1200ല്‍ അധികം യുവതികളാണ് ബറ്റാലിയനിലുള്ളത്. തങ്ങളെ സംഘര്‍ഷമേഖലയിലേക്ക് പോസ്റ്റ് ചെയ്യണമെന്ന് ബറ്റാലിയനിലുള്ള 38 ശതമാനം യുവതികളും ആവശ്യപ്പെട്ടത് ഇവരുടെ യുദ്ധവീര്യത്തിന്റെ തെളിവാണ്. തല്‍ക്കാലം ഇവര്‍രെ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ നിയമിക്കാനാണ് സാധ്യത. കൂടുതല്‍ വനിതകളെ യുദ്ധമുന്നണിയിലെത്തിക്കുന്നത് യുദ്ധതന്ത്രത്തിന്റെ ഭാഗമാണെന്നാണ് സൈന്യത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്. സ്ത്രീകളുടെ പക്വതയും ശാന്തതയും സൈന്യത്തിന് കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ യുദ്ധമുന്നണിയിലേക്ക് നിയോഗിക്കപ്പെടുന്ന വനിതാ സൈനികരുടെ എണ്ണത്തില്‍ മൂന്നു ശതമാനമാണ് വര്‍ധ്‌ന. ഇസ്രയേല്‍ സൈന്യത്തിന്റെ ഏഴു ശതമാനമാണ് വനിതകള്‍.
isra1
കരസേനയില്‍ മാത്രമല്ല, നാവികസേനയിലും ഹോം ഫ്രണ്ട് കമാന്‍ഡിലും ആര്‍ട്ടിലറി കോപ്‌സിലും മിലിട്ടറി പൊലീസിലുമെല്ലാം വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20 വര്‍ഷം മുമ്പാണ് വനിതകള്‍ ആദ്യമായി ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഗമാവുന്നത്. അന്നു മുതല്‍ അനവധി വനിതകള്‍ യുദ്ധമുള്‍പ്പെടെയുള്ള സൈനിക സേവനം അനുഷ്ഠിച്ചു പോരുന്നു. വെസ്റ്റ് ബാങ്കിലടക്കം മിക്കവാറും സംഘര്‍ഷമേഖലകളില്‍ വനിതാ സൈനികരുടെ സാന്നിധ്യമുണ്ട്.
isra3
ഇതുവരെയായും 500ല്‍ അധികം വനിതകളാണ് ഏറ്റുമുട്ടലുകളില്‍ രാജ്യത്തിനായി വീരചരമം പ്രാപിച്ചത്. ഈ ജനുവരിയില്‍ പലസ്തീനിയന്‍ ഡ്രൈവര്‍ ഓടിച്ച ട്രക്കിടിച്ച് മൂന്നു വനിതാ സൈനികര്‍ മരിച്ചിരുന്നു. ഇവര്‍ക്കെല്ലാം ഇരുപതിനടുത്ത പ്രായം മാത്രമായിരുന്നുണ്ടായിരുന്നത്. ജറുസലേമിലെ പഴയനഗരത്തിലേക്ക് പലസ്തീനിയന്‍ ഭീകരവാദികള്‍ ട്രക്കോടിച്ചു കയറ്റുകയായിരുന്നു.18 വയസിനു  മുകളില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ ഇസ്രയേലി പുരുഷന്മാര്‍ മൂന്നു വര്‍ഷം സൈനിക സേവനമനുഷ്ഠിക്കണമെന്നത് നിര്‍ബന്ധമായ കാര്യമാണ്. വനിതകള്‍ക്ക് ഒന്നൊരക്കൊല്ലം സേവനമനുഷ്ഠിച്ചാല്‍ മതിയാകും. ഇസ്രയേലിലെ അറബ് വംശജര്‍ക്ക് ഇതുബാധകമല്ല.

Related posts