മത്തി വീണ്ടും പ്രശ്നക്കാരനാകുന്നു; മീ​​ൻ വൃ​​ത്തി​​യാ​​ക്കി​​യ വീ​​ട്ട​​മ്മ​​യു​​ടെ കൈകൾ ചൊറിഞ്ഞു തടിച്ചു; മീന് അ​​സ​​ഹ​​നീ​​യ​​മാ​​യ ദു​​ർ​​ഗ​​ന്ധം ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് വീട്ടമ്മ

പെ​​രു​​വ: മീ​​ൻ വെ​​ട്ടി വൃ​​ത്തി​​യാ​​ക്കി​​യ​​തി​​നേ തു​​ട​​ർ​​ന്ന് വീ​​ട്ട​​മ്മ​​യു​​ടെ കൈ​​ക​​ൾ​​ക്ക് ചൊ​​റി​​ച്ചി​​ൽ ഉ​​ണ്ടാ​​യ​​താ​​യി പ​​രാ​​തി. ക​​ഴി​​ഞ്ഞ ദി​​വ​​സം പെ​​രു​​വ മാ​​ർ​​ക്ക​​റ്റി​​ൽ നി​​ന്നും വാ​​ങ്ങി​​യ മ​​ത്തി വെ​​ട്ടി വൃ​​ത്തി​​യാ​​ക്കി​​യ​​പ്പോ​​ഴാ​​ണ് സം​​ഭ​​വം.

കാ​​രി​​ക്കോ​​ട് തെ​​ക്കേ​​നി​​ര​​വ​​ത്ത് ടി.​​എ. ജ​​യ​​കു​​മാ​​റി​​ന്‍റെ ഭാ​​ര്യ മാ​​യ​​യു​​ടെ കൈ​​ക​​ളാ​​ണ് ചൊ​​റി​​ഞ്ഞു ത​​ടി​​ച്ച​​ത്. മീ​​ൻ വെ​​ട്ടി​​യ​​പ്പോ​​ൾ അ​​സ​​ഹ​​നീ​​യ​​മാ​​യ ദു​​ർ​​ഗ​​ന്ധം ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും മാ​​യ പ​​റ​​ഞ്ഞു.

പെ​​രു​​വ മാ​​ർ​​ക്ക​​റ്റി​​ൽ ദി​​വ​​സ​​ങ്ങ​​ൾ പ​​ഴ​​ക്ക​​മു​​ള്ള മീ​​നു​​ക​​ളാ​​ണ് വി​​ല്പ​​ന​​യ്ക്ക് എ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് പ​​രാ​​തി​​യു​​മു​​ണ്ട്. ഇ​​തു​​സം​​ബ​​ന്ധി​​ച്ചു പെ​​രു​​വ​​യി​​ലെ ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യ​​താ​​യി ജ​​യ​​കു​​മാ​​ർ പ​​റ​​ഞ്ഞു.

Related posts