കു​ട്ടി​ക​ളി​ൽ മ​ന്ത് രോ​ഗ പ​ക​ർ​ച്ച സാ​ധ്യ​ത ;  പ​രി​ശോ​ധ​ന നാലുവരെ; രോ​ഗ പ​ക​ർ​ച്ച​യി​ല്ലെ​ങ്കി​ൽ  ജില്ലയെ മന്തുരോഗ വിമുക്ത ജില്ലയായി പ്രഖ്യാപിക്കും

കൊ​ല്ലം: കു​ട്ടി​ക​ളി​ൽ മ​ന്തു​രോ​ഗ പ​ക​ർ​ച്ച സാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന​റി​യാ​നാ​യി സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ട്രാ​ൻ​സ്മി​ഷ​ൻ അ​സെ​സ്മെ​ൻ​റ് സ​ർ​വ്വെ (ടാ​സ്) എ​ന്ന പേ​രി​ൽ ര​ക്ത പ​രി​ശോ​ധ​ന തു​ട​ങ്ങി. ജി​ല്ല​യി​ൽ തി​ര​ഞ്ഞെ​ടു​ത്ത മു​പ്പ​ത് സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്നി​ലും ര​ണ്ടി​ലും പ​ഠി​ക്കു​ന്ന 3112 വി​ദ്യാ​ർ​ത്ഥി​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ത്തി​ൽ കൂ​ടു​ത​ൽ മ​ന്ത് രോ​ഗം ക​ണ്ടെ​ത്തി​യാ​ൽ നേ​ര​ത്തെ നി​ർ​ത്തി​വ​ച്ച സ​മൂ​ഹ മ​ന്ത് രോ​ഗ ചി​കി​ത്സ വ​രു​ന്ന ര​ണ്ടു വ​ർ​ഷം കൂ​ടി ആ​ളു​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തേ​ണ്ടി വ​രും. രോ​ഗ പ​ക​ർ​ച്ച​യി​ല്ലെ​ങ്കി​ൽ കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളെ മ​ന്തു​രോ​ഗ വി​മു​ക്ത ജി​ല്ല​ക​ളാ​യി പ്ര​ഖ്യാ​പി​ക്കും.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്നു ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന നാ​ലു​വ​രെ​യു​ണ്ടാ​കും. അ​മേ​രി​ക്ക​യി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ന്‍റിജെ​ൻ ടെ​സ്റ്റി​നാ​യി​ട്ടു​ള്ള കി​റ്റു​ൾ​പ്പെ​ടെ ഒ​രു കു​ട്ടി​ക്ക് 1200 രൂ​പ വ​രെ​യാ​ണ് മ​ന്ത് രോ​ഗ പ​രി​ശോ​ധ​ന​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. ജൂ​ൺ മാ​സ​ത്തി​ൽ മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഇ​തേ പ​രി​ശോ​ധ​ന ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തും.

സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​ടു​ത്തി​ടെ സം​സ്ഥാ​ന​ത്ത് അ​ന്യ ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും മ​റ്റും മ​ന്ത് രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. ജി​ല്ലാ പ്രാ​ണി​ജ​ന്യ രോ​ഗ നി​യ​ന്ത്ര​ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ഉ​ളി​യ​ക്കോ​വി​ൽ എ​ൽ.​പി. സ്‌​കൂ​ളി​ലും വാ​ടി സെ​ൻ​റ് ആ​ൻ​റ​ണീ​സ് യൂ.​പി.​സ്‌​കൂ​ളി​ലും വി​ദ്യാ​ർ​ത്‌​ഥി​ക​ളി​ൽ ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts