കുട്ടികൾക്ക് നേരെയും കുളിക്കടവിലെത്തുന്ന സ്ത്രീകൾക്ക് നേരെയും നഗ്നതാ പ്രദർശനം;  നാട്ടുകാരുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

കു​ള​ത്തൂ​പ്പു​ഴ: സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് നേ​രെ​യും കു​ളി​ക്ക​ട​വി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യും നി​ര​ന്ത​രം ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന യു​വാ​വി​നെ പോലീ​സ് പി​ടി​കൂ​ടി. കു​ള​ത്തൂ​പ്പു​ഴ ക​ണ്ട​ന്‍​ചി​റ ഗീ​താ വി​ലാ​സം വീ​ട്ടി​ല്‍ ജ​യ​നെ യാ​ണ് സ​മീ​പ വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് കു​ള​ത്തൂ​പ്പു​ഴ പോലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം സ​മീ​പ വാ​സി​യു​ടെ മ​ക​ളാ​യ ര​ണ്ടാം ക്ലാ​സ്സ് വി​ദ്യാ​ര്‍​ഥി​നി​ക്ക നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ​തോ​ടെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യ​ത്. കു​ള​ത്തൂ​പ്പു​ഴ പോലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് നി​ര​ന്ത​ര ശ​ല്യ​മാ​ണെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് പോ​ക്സോ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജയനെ പിടികൂടിയത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts