വേനൽ ചൂട് കാർഷിക വിപണിയെ തകർക്കുന്നു; പഴം, പച്ചക്കറികളുടെ വരവ് കുറഞ്ഞു;  വിലക്കറ്റവും രൂക്ഷം

കു​ന്നി​ക്കോ​ട് : വേ​ന​ല്‍​ചൂ​ട് നാ​ട​ന്‍ വി​പ​ണി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു.​മ​ല​യോ​രവി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന കാ​ര്‍​ഷി​കോ​ല്‍​പ​ന​ങ്ങ​ളു​ടെ അ​ള​വി​ല്‍ വ​ൻ കു‍​റ​വ്.​വേ​ന​ല്‍ ചൂ​ട് ശ​ക്ത​മാ​യ​തോ​ടെമേ​ഖ​ല​യി​ലെ ഹെ​ക്ട​ര്‍ ക​ണ​ക്കി​ന് കൃ​ഷി സ്ഥ​ല​ത്ത് വി​ള​വി​റ​ക്കാ​ന്‍​പോ​ലും ക​ഴി​യാ​തെ മ​ഴ കാ​ത്തി​രി​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍.

സാ​ധാ​ര​ണ ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും അ​ന്‍​പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വാ​ണ് ഇ​ക്കൊ​ല്ലം.​സ്വാ​ശ്ര​യ വി​പ​ണി​ക​ളെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ കൊ​ല്ല​ത്തെ അ​പേ​ക്ഷി​ച്ച് മ​ഴ ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും ചൂ​ടി​ന്‍റെആ​ധി​ക്യ​വും ഇ​ര​ട്ടി​യാ​യി.

കാ​ര്‍​ഷി​ക​വി​ള​ക​ള്‍ അ​ധി​ക​വും ഉ​ണ​ങ്ങി​ക്ക​രി​യു​ന്നു.​ഏ​ത്ത​വാ​ഴ കൃ​ഷി​യെ​യാ​ണ് ഏ​റ്റ​വു​മ​ധി​കം ചൂ​ട് ബാ​ധി​ച്ച​ത്.​കു​ല​ച്ച​വാ​ഴ​ക​ള്‍ പാ​കം ആ​കും മു​ന്‍​പെ ഉ​ണ​ങ്ങു​ക​യാ​ണ്.​സാ​ധാ​ര​ണ ഏ​പ്രി​ല്‍ മേ​യ് മാ​സ​ങ്ങളിലാ​ണ് ചൂ​ടി​ന് ശ​ക്തി​യേ​റു​ന്ന​ത്.​വി.​എ​ഫ്.​പി.​സി.​കെ,പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ കാ​ര്‍​ഷി​ക വി​പ​ണി​ക​ള്‍ വ​ഴി പ്ര​തി​മാ​സം വ​ന്‍​തോ​തി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ സം​ഭ​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

​ഇ​തു​വ​ഴി വി​ല​ക്ക​യ​റ്റം ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രു​ന്നു.​എ​ന്നാ​ല്‍ വി​പ​ണി​ക​ള്‍ മ​ന്ദീ​ഭ​വി​ച്ച​തോ​ടെ വി​ല​ക്ക​യ​റ്റ​വും രൂ​ക്ഷ​മാ​ണ്.​പ്ര​ള​യ കാ​ല​ത്ത് മ​ഴ​യി​ലും കാ​റ്റി​ലും പ​കു​തി​യി​ല​ധി​കം കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​ച്ചി​രു​ന്നു.​
ഇ​തും ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.​

നി​ല​വി​ല്‍മ​ഴ ല​ഭി​ക്കേ​ണ്ട മാ​സ​ങ്ങ​ളി​ല്‍ 30 മു​ത​ല്‍ 35 ഡി​ഗ്രി വരെയാണ് മേ​ഖ​ല​യി​ലെ ചൂ​ട്.​വി​ള​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പാ​ട്ട​ത്തി​നെ​ടു​ത്തും വാ​യ്പ​യെ​ടു​ത്തും കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

Related posts