ബസുടമയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്വ​കാ​ര്യ ബ​സു​ട​മ​യെ​യും മ​ക​നെ​യും ഡീ​സ​ൽ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മം. കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഴീ​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ​ബീ​ന ബ​സ് സ​ർ​വീ​സു​ക​ളു​ടെ ഉ​ട​മ എ​റി​യാ​ട് ക​റു​ക​പ്പാ​ട​ത്ത് അ​ബ്ദു​ൾ റ​ഹി​മാ​ൻ​കു​ട്ടി മ​ക​ൻ കെ.​എ. റ​ഷീ​ദ് (58), മ​ക​ൻ റ​മീ​സ് (28) എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ബ​സു​ക​ളു​ടെ സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ ക​ഴു​കാ​നു​പ​യോ​ഗി​ച്ച ഡീ​സ​ലെ​ടു​ത്ത് ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്ത് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സി​ഗ​ര​റ്റ് ലാ​ന്പ് ഉ​പ​യോ​ഗി​ച്ച് തീ​കൊ​ളു​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്.
ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ബ​സു​ക​ളു​ടെ ഓ​ട്ടം​ക​ഴി​ഞ്ഞ് അ​ഴീ​ക്കോ​ട് വ​ർ​ക്ക്ഷോ​പ്പി​ൽ ഇ​രി​ക്കു​ന്പോ​ൾ മ​റ്റൊ​രു ബ​സി​ന്‍റെ ഉ​ട​മ ആ​സാ​ദ് എ​ന്ന​യാ​ളാ​ണ് ഇ​വ​രെ ഡീ​സ​ൽ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഭ​യ​പ്പെ​ട്ടു​പോ​യ റ​ഷീ​ദ് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ലെ സു​ഹൃ​ത്തു​ക​ളെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്നും പോ​ലീ​സ് എ​ത്തി റ​ഷീ​ദി​നെ​യും മ​ക​നെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ മോ​ഡേ​ണ്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

റ​ഷീ​ദ് മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സു​ഹൈ​ൽ ബ​സി​ന്‍റെ ഉ​ട​മ​യാ​യ ആ​സാ​ദ് വി.​കെ.​എ​സ്. പു​രം മെ​ഡി​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. റ​ഷീ​ദി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് ആ​സാ​ദി​നെ പ്ര​തി​ചേ​ർ​ത്ത് 308 വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts