തീക്കടല്‍ ! നടുക്കടലില്‍ ആളിപ്പടര്‍ന്ന് തീ; വീഡിയോ വൈറലാകുന്നു…

സമുദ്രത്തില്‍ തീ പടര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ. മെക്‌സിക്കോയിലെ യുകാറ്റന്‍ പ്രവിശ്യയിലെ സമുദ്രത്തിന് നടുവിലാണ് കഴിഞ്ഞ ദിവസം തീ ആളിപ്പടര്‍ന്നത്.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.സമുദ്രത്തിന്റെ അടിത്തട്ടിലൂടെ പൈപ്പ് ലൈന്‍ പോകുന്നുണ്ട്.

അതിലൂടെ വാതകം ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. വെള്ളത്തിന് മുകളില്‍ തീ കത്തിപ്പടര്‍ന്നു നീല്‍ക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മെക്‌സിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പെമെക്‌സ് എന്ന പെട്രോളിയം കമ്പനിയുടെ കു മലൂബ് സാപ് പ്രവിശ്യയുമായി ബന്ധിപ്പിച്ച പൈപ്പ് ലൈനിലാണ് തീപിടിത്തം.

അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. പെമെക്‌സിലെ തൊഴിലാളികള്‍ തന്നെ നൈട്രജന്‍ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

Related posts

Leave a Comment