തായ്ലന്‍ഡ് – ബാലി ഒരു ഒളിച്ചോട്ടക്കഥ! ഒറ്റയ്‌ക്കൊരു യാത്ര പോയ യുവതിയുടെ കുറിപ്പ്

യൂറോപ്പ് പോകുക എന്ന ആഗ്രഹം കൗണ്‍സലേറ്റ് തല്ലി കെടുത്തിയ ക്ഷിണം തീര്‍ക്കാന്‍ ഭര്‍ത്താവ് നിര്‍ദേശിച്ചതാന്നു തായ്ലന്‍ഡ് -ബാലീ യാത്ര. ലീവും മറ്റും കമ്പനിയില്‍ പറഞ്ഞുപറഞ്ഞു വെച്ച കാരണം ഒന്നും നോക്കിയില്ല ടിക്കറ്റ് ബുക്ക് ചെയ്തു. (കൊച്ചിന്‍ -ബാങ്കോക്ക് , പട്ടയ – Phuket ,Phuket -ബാലീ, ബാലീ-കൊച്ചിന്‍ –ടോട്ടല്‍ ടിക്കറ്റ് കോസ്റ്റ 38153.78 rps(ഐറഷ്യാ-batik എയര്‍ )’ബുക്കിംഗ്.കോം വഴി ഹോസ്റ്റല്‍ സ്റ്റേയ് 10 ദിവസത്തെക്ക് (8311 rps ).

ഇനി എന്ത് കൊണ്ട് ഹോസ്റ്റല്‍ എന്നതിനു, സോളോ ട്രാവെല്ലിങ് ആയകൊണ്ടും ,അത് പോലെ ട്രാവല്‍ ചയുന്നവരെ പരിചയപ്പെടാനും എക്കണോമിക്കല്‍ ആയി ട്രാവല്‍ ചെയാനും പുതിയ സ്ഥലങ്ങളെ കുറച്ചു അറിയാനും ഒകെ സഹായകമാണ്. ഇത് വരെ പോയ ഒരു ഹോസ്റ്റലിലും സേഫ്റ്റി ഇസ്സുസ് ഉണ്ടായിട്ടില്ല. ഹോസ്റ്റല്‍ എല്ലാം കിടു ആരുന്നു, 2 സ്ഥലത്തു സ്വിമ്മിങ് പൂള്‍ ഉണ്ടായിരുന്നു. ചില ഹോസ്റ്റല്‍ ഈ കോസ്റ്റില്‍ ബ്രേക്ഫാസ്റ്റും ഫ്രീ കോഫി ആന്‍ഡ് ടി, ചിലയിടത്തു നമുക്ക് സാധനം കൊണ്ട് പോയ് കുക്കും ചെയ്യാം .

തായ്ലന്‍ഡില്‍ ബാത്ത് ആണ് കറന്‍സി. പോകും മുന്നേ CIAL ഫെഡറല്‍ മണി കോണ്‍വെര്‍സിഷന്‍ സെന്റര്‍ നിന്നും 10000 ബാത്ത് (ഷോ മണിയായി ) +2000 ബാത്ത് (വിസ ഫീ) +50 ഡോളര്‍ (എമര്‍ജന്‍സി മണിയായി ) ആക്കി കോണ്‍വെര്‍ട്ട് ചെയ്തു .’dtac’ മൊബൈല്‍ ടൂറിസ്റ്റ് സിം കൊച്ചിന്‍ നിന്നും എടുത്തു 8 ഡേയ്‌സ് unlimited internet (900 rps).

അവിടെ എത്തി പബ്ലിക് ട്രാന്‍സ്പോര്‍ട് ആണ് ഉപയോഗിച്ചത്. (സ്‌കൈ ട്രെയിന്‍, ബസ്, ഗ്രബ് അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്താല്‍ കാര്‍ ഓര്‍ ബൈക്ക് ടാക്‌സി എടുക്കാം (യൂബര്‍ പോലെ ). ഇന്റര്‍നെറ്റ് ഉള്ളത് കൊണ്ട് ഒരു മാപ് ഉപയോജിച്ചു പോകേണ്ട സ്ഥലം കൊടുത്താല്‍ ഗൂഗിള്‍ മാപ്പില്‍ മോഡ് ഓഫ് ട്രാന്‍സ്പോര്‍ട് കാണാം. 24 മണിക്കൂര്‍ വെളിച്ചം ഉള്ള നാട്ടില്‍ സേഫ്റ്റി ഒരു വിഷയം ആയിരുന്നില്ല. അവിടെ ഇംഗ്ലീഷ് അറിയാവുന്നവര്‍ കുറവാണ് എങ്കിലും ടൂറിസ്റ്റിനെ അവര്‍ വളരെ അധികം ബഹുമാനിക്കുകയും കാര്യങ്ങള്‍ പറഞ്ഞു തരുവാന്‍ ഒരുക്കവും ആണ്. ഒരു നാന്ദി വാക്ക് പറയാന്‍ മാറക്കരുത്.

ബാങ്കോക്ക് -സയാം അന്ന് ഷോപ്പിങ് സെന്റര്‍, വാട് അരുണ്‍, എമറാള്‍ഡ് ബുദ്ധ പാലസ് ,വിക്ടറി മോണുമെന്റ്, സ്‌കൈ വെയ്, സ്ട്രീറ്റ് ഫുഡ് ആന്‍ഡ് ആന്‍ഡ് ഷോപ്പിംഗ് സ്‌കൈ ട്രെയിന്‍ ആണ് BTS എന്ന് അവര് പറയുന്നത് 40 ബാത്ത് കൊടുത്താല്‍ ഒട്ടു മിക്ക സ്ഥലങ്ങളും കാണാം കുറച്ചു നടക്കണം എന്ന് മാത്രം.

ഇവിടെ ചെന്നാലും മലയാളി ഉണ്ടാകും എന്ന് അന്വര്‍ത്ഥമാക്കന്‍ ഞാനും കണ്ടു കുറെ ചെങ്ങായിമാരെ. ബാങ്കോക്ക് നിന്നും Pattaya എത്തിയത് BTS മാര്‍ഗമാണ് (SALA DAENG -BTS ekkamai സ്റ്റേഷന്‍ (40 ബാത്ത് ) )ഇക്കാമായി ബസ്റ്റേഷന്‍ AC ബസ് കിട്ടും പാട്ടായ (105 ബാത്ത്) അല്ലങ്കില്‍ ബാങ്കോക്ക് – പട്ടയ ടാക്‌സി ടുക്കാം 1800 ബാത്ത്.

പാട്ടായ ട്രാവല്‍ എല്ലാം tuk tuk വനിലാണ് GPS ഇടുക പോകേണ്ട സ്ഥലതെക്കുള്ള റൂട്ട് മാറിയാല്‍ ബെല്‍ അടയ്ക്ക ഇറങ്ങുക 10 ബാത്ത് കൊടുക്ക ഒന്നും ചോദിക്കാനും പറയാനും നികേണ്ട. വാനില്‍ കേറുമ്പോ ആളുകള്‍ ഉള്ള വണ്ടിയില്‍ കേറുക ഇല്ലങ്കില്‍ പ്രൈവറ്റ് ടാക്‌സി എന്ന് പറഞ്ഞു 100 ബാത്ത് വാങ്ങും.

കോഹ് -ലാറന്‍ ഐലന്‍ഡ് നിന്നും ഫെറി ഉണ്ട്. 6 am -6 pm 30 ബാത്ത് (40 min) , പ്രൈവറ്റ് ടൂര്‍ 500 ബാത്ത് ട്രാന്‍സ്പോര്‍ടിന്നു മാത്രം ഈടാക്കുന്നത്. ദി സെഞ്ചൂറി ഓഫ് ട്രൂത്, സീഫുഡ് മാര്‍ക്കറ്റ്,വോക്കിങ് സ്ട്രീറ്റ്, സെന്‍ട്രല്‍ ഫെസ്റ്റിവല്‍ (പാട്ടായ എയര്‍പോര്‍ട്ട് ഷട്ടില്‍ ബസ് എവിടുന്നു ഹോട്ടല്‍ പിക്കപ്പ് നടത്തുണ്ട്). ഞാന്‍ പട്ടയ എയര്‍പോര്‍ട്ടില്‍ നിന്നാണ് Phuket പോയത് എന്നാല്‍ ബാങ്കോക്ക് എയര്‍പോര്‍ട്ട് ആണ് അടുത്ത്ഉള്ള എയര്‍പോര്‍ട്ട് .

പുക്കറ്റ് കുറെ ഐലന്‍ഡ് കൂട്ടം ആണ് സ്നോര്‍ക്കലിംഗ് ഇന്‍ YAO YAI ഐലന്‍ഡ് , PHI PHI ഐലന്‍ഡ്, മങ്കി ബീച്ച് KHAI ഐലന്‍ഡ് ,വൈക്കിംഗ് കേവ്, പിലേഹ് കോവ്, മായാ BAY, ലോഹ സമാഹ BAY .. എനിക്ക് ഇത്രയും കാണാന്‍ പറ്റിയുള്ളൂ (എയര്‍പോര്‍ട്ട് പിക്ക് അപ്പ് ഡ്രോപ്പ് + പിക് അപ്പ് ഫ്രം ഹോസ്റ്റല്‍ ട്ടോ ഓള്‍ തെസ് പ്ലേസ് =1700 ബാത്ത് ) .

മീനുകളുടേയും കോറാലില്‍ന്റെയും ഇടയില്‍ കുടി നടക്കുന്നത് ഒരു അനുഭൂതിതന്നെയാണ് . ഐലന്‍ഡില്‍ പോകുമ്പോ എക്‌സ്ട്രാ ഡ്രസ്സ് ഒരു മൊബൈല്‍ വാട്ടര്‍ സേഫ് കവറില്‍ കുറച്ചു പൈസ മാത്രം കൊണ്ട് പോകുക .സേഫ് ആയി സാധനം വെക്കാന്‍ മണിക്കൂറിന് 100 ബാത്ത് എക്‌സ്ട്രാ കൊടുക്കേണ്ടി വരും

തായ്ലന്‍ഡില്‍ ചീപ്പ് സൂപ്പര്‍ മാര്‍ക്കറ്റ് 7 ELEVEN ആണ് .അവിടെ റെഡി ടു ഈറ്റ സാന്‍ഡ്വിച്ച് ഒകെ ഉണ്ട് (13 ബാത്ത്). ഫ്രൂട്ട് ഒകെ കഴിക്കാന്‍ മാറകല്ല്യ …പേരക്കായ് ,ദുരിയാന്‍ ഒകെ എന്ന രുചിയാന്നോ. BALI —എന്താണ് ഇവിടെ ഉള്ളത് എന്ന് ചോദിച്ചവരോട് …നേച്ചര്‍ ആന്‍ഡ് ബീച്ച് ഉണ്ട് ഇവിടെ .ഇന്‍ഡ്യന്‍ പാസ്സ്‌പോര്‍ട്ടിന് ഫ്രീ വിസ അന്ന് 30 ദിവസത്തേക്ക്. കറന്‍സി രുപീഹ്. ബാലീ എത്തിയാല്‍ കുറച്ചു ദിവസത്തേക്ക് കോടിശ്വരന്മാരാകും നമ്മുടെ 10000 രൂപാ 2036213 റുപിയ ആണ്.

ഡെന്‍പസര്‍ എയര്‍പോര്‍ട്ടില്‍ നിന്നും 2 .7 മാറി കുട്ട ബീച് അടുത്തുള്ള ഹോസ്റ്റല്‍ ആരുന്നു സ്റ്റേ. ബീച്ച് സര്‍ഫിങ് ബീച്ച് ആണ്. ബീച്ച് സ്‌നേഹം കൂടുതല്‍ ആയത്‌കൊണ്ട് ഒരു ഫുള്‍ ഡേ അവിടെ കിടന്നു മാനം നോക്കി കരിഞ്ഞു. ഒന്ന് കാര്യമായി നടന്നാല്‍ ഷോപ്പിങ് വളരെ ചീപ്പ് ആണു എന്തിനു പറയാന്‍ ബലിയില്‍ ഷോപ്പിംഗ് മാളില്‍ ബ്രാന്റഡ് സ്‌പോര്‍ട്‌സ് ഷൂസ് ആന്‍ഡ് ഡ്രസ്സ് ( skechers,converse all star,റീബോക്ക് ,polo …)നമ്മുടെ നാടിന്റെ ഹാഫ് റേറ്റ് കണ്ടുള്ളൂ ….

സോളോ ആയത്‌കൊണ്ട് റാഫ്റ്റിങ്കാര് കൊണ്ടുപൊയില്ല. അത് കൊണ്ട് മൌണ്ട് ബേത്തൂര്‍ അങ്ങ് ട്രെക്ക് ചയ്തു (താമസിച്ച ഹോസ്റ്റല്‍ കണ്ട ഒരു കൂട്ടുകാരി താണ നമ്പറില്‍ ബുക്ക് ചയ്തു) ….വെളുപ്പിനെ 1 .30 വന്നു പിക്ക് അപ്പ്. ഉബുദ അന്ന് എല്ലാ അട്വേചെര്‍ ആക്ടിവിറ്റീസ് സെന്റര്‍ (പോകുമ്പോ പറ്റിയാല്‍ 2 ഡേയ്‌സ് UBUD സ്റ്റേ ച്യ്താല്‍ കൂടുതല്‍ നേച്ചര്‍ കാണാന്‍ കഴിയും )

നാലു ദിവസത്തില്‍ 2 നേരം മാത്രമേ പുറത്തു നിന്നും ഫുഡ് കഴിച്ചോളു ബാക്കി ഒകെ കുക്കിംഗ് ആന്‍ഡ് പാക്കിങ് .ബലിയില്‍ ‘Coco Supermarket’ ചീപ്പ് ആയി തോന്നി. ഫ്‌ലൈറ്റ് ചാര്‍ജ് + സ്റ്റേ+ വിസ ഇന്‍ തായ്ലന്‍ഡ് + ലോക്കല്‍ ട്രാവല്‍ കോസ്റ്റ +ഫുഡ് (65000Rps+ഷോപ്പഇങ് ) …അങ്ങനെ ഒരു പിടി നല്ല സൗഹൃദങ്ങല്‍ നേടി ഞാന്‍ ഇങ്ങു നാട് എത്തി …

ജെവിന്‍ ആന്‍

Related posts