ച​വ​റയിൽ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ തീ​പി​ടിത്തം: ര​ണ്ട് ഫ്ലോ​ട്ടിം​ഗ് ഹൗ​സു​ക​ൾ കത്തി നശിച്ചു

ച​വ​റ : ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ തീ​പി​ടു​ത്തം. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് ഫ്ലോ​ട്ടിം​ഗ് ഹൗ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ 7 യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. റൂ​മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളെ റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി .

കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് തീ​പി​ടു​ത്തം ക​ണ്ട​ത്. അ​വ​ർ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി തീ​കെ​ടു​ത്തി​യ​തി​നാ​ൽ മൂ​ന്നാ​മ​ത്തെ ഫ്ലോ​ട്ടിം​ഗ് ഹൗ​സി​ലേ​ക്കു​ള്ള തീ​പി​ടു​ത്തം ത​ട​യാ​നാ​യി. പ​ത്തോ​ളം ഫ്ലോ​ട്ടിം​ഗ് ഹൗ​സു​ക​ൾ കാ​യ​ലി​ലു​ണ്ടാ​യി​രു​ന്നു.

Related posts