വീ​ണ്ടും ന​ടു​ങ്ങി യു​പി! ഫ​ത്തേ​പു​രി​ൽ ബന്ധു മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ ​കൊ​ളു​ത്തി​യ പെ​ണ്‍​കു​ട്ടി മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പു​രി​ൽ ബന്ധു മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ ​കൊ​ളു​ത്തി​യ പെ​ണ്‍​കു​ട്ടി മ​രി​ച്ചു. ശ​രീ​ര​ത്തി​ൽ 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി കാ​ണ്‍​പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഫ​ത്തേ​പു​രി​ലെ ഹു​സൈ​ൻ​ഹ​ജി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗം ചെ​യ്തു ബ​ന്ധു​വാ​യ കാ​മു​ക​ൻ തീ​കൊ​ളു​ത്തി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് പി​താ​വ് പോ​ലീ​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ഡി​സം​ബ​ർ ആ​ദ്യ​വാ​രം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ലും സ​മാ​ന​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. ഉ​ന്നാ​വോ​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി കോ​ട​തി​യി​ലേ​ക്കു പോ​കും വ​ഴി പ്ര​തി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി തീ ​കൊ​ളു​ത്തി. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ലി​രി​ക്കെ പി​ന്നീ​ട് മ​രി​ച്ചു.

Related posts