ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ന്നു; യുവതിയുടെ ഭര്‍ത്താവുമായി പ്രതി പരിചയത്തിലായത് ജയിലില്‍വച്ച്

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ അ​രു​ണ്‍ കു​മാ​റി​നെ (30) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് കൊ​ല​പാ​ത​ക കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ അ​ടു​ത്തി​ടെ മ​റ്റൊ​രു കേ​സി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ട്ട ശേ​ഷ​മാ​ണ് അ​രു​ണ്‍ കു​മാ​ര്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വു​മാ​യി ജ​യി​ലിൽവച്ച് പ​രി​ച​യ​ത്തി​ലാ​യ പ്ര​തി, പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ഭ​ര്‍​ത്താ​വി​ന്‍റെ ന​മ്പ​റി​ല്‍ ഫോ​ണ്‍ വി​ളി​ച്ച് യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഡി​സം​ബ​ര്‍ അ​ഞ്ചി​ന് പ്ര​തി​ക്കൊ​പ്പം യു​വ​തി രാ​മ​യാം​പേ​ട്ട് പ്ര​ദേ​ശ​ത്തേ​ക്ക് പേ​ായി. ഇ​വി​ടെ​വെ​ച്ച് അ​രു​ണ്‍ കു​മാ​ര്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts