മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടു​ക​ളി​ലെ വ​ല​ക​ൾ പ​ര​സ്പ​രം കു​ടു​ങ്ങി ക​ട​ലി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​ന്യാ​കു​മാ​രി എ​സ്.​ടി. മ​ങ്ങാ​ട് മീ​ൻ വാ​ണി​ബം പ​റ​മ്പ് റോ​ബ​ർ​ട്ട് കെ​ന്ന​ഡി സേ​വ്യ​റാ ( 52 ) ണ് ​മ​രി​ച്ച​ത്.

വ​ണ്ടാ​നം പ​ടി​ഞ്ഞാ​റാ​യി​രു​ന്നു അ​പ​ക​ടം. ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു​ള്ള ആ​രോ​ഗ്യ അ​ണ്ണ ന​മ്പ​ർ വ​ൺ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു റോ​ബ​ർ​ട്ട് കെ​ന്ന​ഡി സേ​വ്യ​ർ.

സ​മീ​പ​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം കാ​വ​നാ​ടു​ള്ള ഐ​ശ്വ​ര്യ ബോ​ട്ടി​ലെ വ​ല​യു​മാ​യാ​ണ് ഇ​വ​രു​ടെ ബോ​ട്ടി​ന്‍റെ വ​ല കു​രു​ങ്ങി​യ​ത്.​മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ മു​ങ്ങി​യെ​ടു​ത്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment