കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ടം സം​ബ​ന്ധി​ച്ച അ​വ​ബോ​ധം  പൊ​തു​ജ​ന​ങ്ങ​ളി​ല്‍ സൃ​ഷ്ടി​ക്കേ​ണ്ട​ത്  അ​നി​വാ​ര്യമെന്ന് മ​ന്ത്രി

കൊല്ലം :കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കേ​ണ്ട​ത് ആവശ്യമാണെന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ . കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലെ കെ​ട്ടി​ട നി​ര്‍​മാ​ണ അ​നു​മ​തി സം​ബ​ന്ധി​ച്ച പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സി. ​കേ​ശ​വ​ന്‍ സ്മാ​ര​ക ടൗ​ണ്‍ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.

ഇ​തി​നാ​യി ഗൃ​ഹ​നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും നി​യ​മ​ങ്ങ​ളും ല​ളി​ത​മാ​യി വി​നി​മ​യം ചെ​യ്യു​ന്ന കൈ​പ്പു​സ്ത​കം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ത​യാ​റാ​ക്കി ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കും. കെ​ട്ടി​ട​നി​ര്‍​മാ​ണ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ അ​തി​വേ​ഗം തീ​ര്‍​പ്പാ​ക്കാ​നാ​യി​ട്ടാ​ണ് അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തു​ന്ന​ത്. കാ​ല​താ​മ​സ​മു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കു​റേ​യേ​റെ പ​രി​ഹാ​രം കാ​ണാ​ന്‍ അ​ദാ​ല​ത്തു​ക​ള്‍​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.

കെ​ട്ടി​ട നി​ര്‍​മാ​ണ അ​നു​മ​തി​യ്‌​ക്കോ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​നോ വ​രു​ന്ന ആ​ളു​ക​ളോ​ട് നി​യ​മ​പ​ര​മാ​യ പി​ശു​കു​ക​ള്‍ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ന്ന​തി​ല്‍ പ​ല​പ്പോ​ഴും ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് വീ​ഴ്ച്ച സം​ഭ​വി​ക്കു​ന്നു​ണ്ട്. പി​ശ​കു​ക​ള്‍ ഒ​റ്റ​ത്ത​വ​ണ ത​ന്നെ അ​പേ​ക്ഷ​ക​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ക​ണം. പ​ല​ത​വ​ണ​യാ​യി പി​ഴ​വു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി കാ​ല​താ​മ​സം വ​രു​ത്ത​രു​തെന്നും മന്ത്രി പറഞ്ഞു

ഉ​ദേ്യാ​ഗ​സ്ഥ​രി​ല്‍ മ​ഹാ​ഭൂ​രി​പ​ക്ഷ​വും നി​യ​മ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ല്‍ വ്യ​ത്യ​സ്ത​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന ഉ​ദേ്യാ​ഗ​സ്ഥ​രും ഉ​ണ്ട്. അ​ത്ത​രം ആ​ളു​ക​ള്‍ വ​ഴി ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സം അ​ക്ഷ​ന്ത​വ്യ​മാ​യ തെ​റ്റാ​ണ്. വ​ന്‍​കി​ട​ക്കാ​രു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം കൊ​ടു​ക്കാ​നു​ള്ള വേ​ദി​യ​ല്ല അ​ദാ​ല​ത്തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മേ​യ​ര്‍ അ​ഡ്വ. വി. ​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യി.

Related posts