ഈ​ച്ച​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി ജ​നം; തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​മൂ​ലം മാ​ലി​ന്യം നി​ർ​മാ​ർ​ജ്ജ​നം ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ; പ​ക​ര്‍​ച്ച​വ്യാ​ധി​ക​ൾ പ​ട​രും​മു​മ്പ് ന​ട​പ​ടി​വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

കോ​​ട്ട​​യം: തു​​ട​​ര്‍​ച്ച​​യാ​​യി പെ​​യ്യു​​ന്ന മ​​ഴ​​യി​​ല്‍ നാ​​ട്ടി​​ലെ​​ങ്ങും ഈ​​ച്ച​​ക​​ളു​​ടെ​​യും പ്രാ​​ണി​​ക​​ളു​​ടെ​​യും ശ​​ല്യം വ​​ര്‍​ധി​​ച്ച​​തോ​​ടെ പൊ​​തു​​റി​​മു​​ട്ടി ജ​​നം. ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ മാ​​ലി​​ന്യം കു​​മി​​ഞ്ഞ​​തോ​​ടെ​​യാ​​ണ് ഈ​​ച്ച​​ക​​ള്‍ പെ​​റ്റു​​പെ​​രു​​കി​​യ​​ത്. മ​​ല​​യോ​​ര​​ത്തും ന​​ഗ​​ര​​ത്തി​​ലും ഒ​​രു​​പോ​​ലെ ഈ​​ച്ച​​ശ​​ല്യം രൂ​​ക്ഷ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

ഹോ​​ട്ട​​ലു​​ക​​ളും ബേ​​ക്ക​​റി​​ക​​ളും ഈ​​ച്ച​​ശ​​ല്യ​​ത്തി​​ല്‍ വ​​ല​​യു​​ക​​യാ​​ണ്. വീ​​ടു​​ക​​ളി​​ല്‍ അ​​ടു​​ക്ക​​ള​​യി​​ലാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം ഈ​​ച്ച​​ശ​​ല്യം. ഭ​​ക്ഷ​​ണ​​ത്തി​​ലും പാ​​ത്ര​​ങ്ങ​​ളി​​ലും ഇ​​വ വ​​ന്നി​​രി​​ക്കു​​ന്നു. എ​​സി ക​​ട​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് ഈ​​ച്ച​​ശ​​ല്യ​​മി​​ല്ലാ​​ത്ത​​ത്.

നാ​​ട്ടി​​ന്‍​പു​​റ​​ങ്ങ​​ളി​​ല്‍ കൊ​​തു​​കു​​ശ​​ല്യ​​വും വ​​ലി​​യ​​തോ​​തി​​ല്‍ വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. ജി​​ല്ല​​യി​​ലെ ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ആ​​ഫ്രി​​ക്ക​​ന്‍ ഒ​​ച്ചു​​ക​​ളു​​ടെ ശ​​ല്യ​​വും രൂ​​ക്ഷ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഈ​​ച്ച​​ശ​​ല്യ​​ത്തി​​ല്‍​നി​​ന്നു ര​​ക്ഷ​​നേ​​ടു​​ന്ന​​തി​​നു വീ​​ടു​​ക​​ള്‍, ഹോ​​ട്ട​​ലു​​ക​​ള്‍, ബേ​​ക്ക​​റി​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഭ​​ക്ഷ​​ണം നി​​ർ​​ബ​​ന്ധ​​മാ​​യും അ​​ട​​ച്ചു​​വ​​യ്ക്ക​​ണം.

ഒ​​രു​​വ​​ശ​​ത്ത് പ​​ശ​​യു​​ള്ള പേ​​പ്പ​​റാ​​ണ് ഈ​​ച്ച​​ക്കെ​​ണി​​യാ​​യി വി​​പ​​ണി​​യി​​ല്‍ ല​​ഭി​​ക്കു​​ന്ന​​ത്. ബ്ലീ​​ച്ചിം​​ഗ് പൗ​​ഡ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ചാ​​ലും ശ​​ല്യം കു​​റ​​യ്ക്കാം. ബ്ലീ​​ച്ചിം​​ഗ് പൗ​​ഡ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട് ആ​​രോ​​ഗ്യ​​വി​​ഭാ​​ഗ​​ത്തെ സ​​മീ​​പി​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​വും വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്.

ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ ഇ​​ട​​പെ​​ട്ടു വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ മാ​​ലി​​ന്യ​​നി​​ക്ഷേ​​പം ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും ഈ​​ച്ച​​ക​​ളെ ഉ​​ന്മൂ​​ല​​നം ചെ​​യ്യ​​ണ​​മെ​​ന്നും ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

Related posts

Leave a Comment