മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധിയി​ലേ​ക്കു ഒരു ദിവസത്തെ  വേതനം നൽകി കടുത്തുരുത്തിയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ

ക​ടു​ത്തു​രു​ത്തി: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ക​ടു​ത്തു​രു​ത്തി​യി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ. ക​ടു​ത്തു​രു​ത്തി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ 40ഓ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധിയി​ലേ​ക്കു കൈ​മാ​റി​യ​ത്.

ജാ​തി, മ​ത, രാ​ഷ്ട്രീ​യ വ്യത്യാസ​മി​ല്ലാ​തെ​യാ​യി​രു​ന്നു​ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. എ​സ്ഐ ശ്യാം​കു​മാ​ർ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ലി​ല്ലി​ക്കു​ട്ടി മാ​ത്യു​വും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts