നെ​യ്മ​റി​ല്ലാ​ത്ത ലോ​ക​ക​പ്പോ? ആ​രാ​ധ​ക​ർ ആ​ശ​ങ്ക​യി​ൽ

പാ​രീ​സ്: സൂ​പ്പ​ർ താ​രം നെ​യ്മ​റി​നു മൂ​ന്നു മാ​സം ക​ള​ത്തി​നു പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്നേ​ക്കും. ശ​നി​യാ​ഴ്ച ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​നാ​കു​ന്ന നെ​യ്മ​റെ പ​രി​ശോ​ധി​ച്ച ബ്ര​സീ​ൽ ടീം ​ഡോ​ക്ട​ർ റോ​ഡ്രി​ഗോ ലാ​സ്മ​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ൽ നെ​യ്മ​റി​നു ക​ളി​ക്കാ​നാ​യേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ ഈ ​മാ​സം ഏ​ഴി​നു റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​സ് ലീ​ഗ് ര​ണ്ടാം പാ​ദ പ്രീ​ക്വാ​ർ​ട്ട​റി​ൽ നെ​യ്മ​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​ത് പി​എ​സ്ജി​ക്കു തി​രി​ച്ച​ടി​യാ​യി.

ശ​നി​യാ​ഴ്ച രാ​വി​ലെ ബ്ര​സീ​ലി​ലെ ബെ​ലോ ഹോ​റി​സോ​ണ്ട​യി​ലാ​യി​രി​ക്കും നെ​യ്മ​റു​ടെ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ക. പി​എ​സ്ജി ക്ല​ബി​ന്‍റെ ഡോ​ക്ട​ർ​മാ​രും ബ്ര​സീ​ൽ ദേ​ശീ​യ ടീം ​അ​ധി​കൃ​ത​രും ചേ​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

താ​ര​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും കാ​ലി​നു പൊ​ട്ട​ലു​ണ്ടെ​ന്നും വാ​ർ​ത്ത വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ബ്ര​സീ​ൽ ഫു​ട്ബോ​ൾ ടീം ​ഡോ​ക്ട​ർ പാ​രീ​സി​ലെ​ത്തി​യ​ത്. പി​എ​സ്ജി​ക്കു​വേ​ണ്ടി ഫ്ര​ഞ്ച് ലീ​ഗി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച​യാ​ണ് നെ​യ്മ​റി​നു പ​രി​ക്കേ​റ്റ​ത്.

നെ​യ്മ​റി​ന്‍റെ പ​രി​ക്ക് ബ്ര​സീ​ൽ പ​രി​ശീ​ല​ക​ൻ ടി​റ്റെ​യെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. റ​ഷ്യ, ജ​ർ​മ​നി ടീ​മു​ക​ൾ​ക്കെ​തി​രാ​യ സൗ​ഹൃ​ദ പോ​രാ​ട്ട​ത്തി​നു​ള്ള ബ്ര​സീ​ൽ സം ​ഘ​ത്തെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ടി​റ്റെ നീ​ട്ടി​വ​ച്ചു. നെ​യ്മ​റി​ന്‍റെ പ​രി​ക്കി​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ രൂ​പ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ടീം ​പ്ര​ഖ്യാ​പ​നം മാ​റ്റി​വ​ച്ച​ത്. മാ​ർ​ച്ച് ര ​ണ്ടി​നു ന​ട​ത്തേ​ണ്ടി​യി​രു​ന്ന ടീം ​പ്ര​ഖ്യാ​പ​നം 12ലേ​ക്കു നീ​ട്ടി​വ​ച്ച​താ​യി ബ്ര​സീ​ൽ ഫു​ട്ബോ​ൾ കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.

Related posts