കുട്ടനാട് മുഴുവൻ വെള്ളം, കുടിക്കാൻ വെള്ളമില്ല;  40,000 കിണറുകൾ മൂടിപ്പോയി; തോടുകളിലുള്ളതു മലിനജലം

റെ​ജി ജോ​​​സ​​​ഫ്
രാ​​​മ​​​ങ്ക​​​രി: പ്ര​​ള​​യ​​ത്തി​​ൽ മു​​ങ്ങി​​യ കു​​ട്ട​​നാ​​ട് കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി നി​​ല​​വി​​ളി​​ക്കു​​ന്നു. വീ​​​ടു​​​ക​​​ൾ​​​ക്കു ചു​​​റ്റും മാ​​ലി​​ന്യം​​നി​​റ​​ഞ്ഞ പ്ര​​​ള​​​യ​​​ജ​​​ലം ഒ​​​ഴു​​​കു​​​ന്നു​​​ണ്ട്. ഒ​​ഴു​​കി​​യെ​​ത്തി​​യ ചെ​​ളി​​വെ​​ള്ള​​വും ച​​​ത്ത​​​ടി​​​ഞ്ഞ ജീ​​വി​​ക​​ളു​​മൊ​​ക്കെ ഇ​​​വി​​​ട​​​ത്തെ ജ​​​ല​​​ ​​​സ്രോ​​​ത​​​സു​​​ക​​​ളെ​​​​​ല്ലാം മ​​ലി​​ന​​മാ​​ക്കി​​യി​​രി​​ക്കു​​ന്നു. കു​​ടി​​വെ​​ള്ളം കി​​ട്ടാ​​തെ നാ​​വു വ​​ര​​ളു​​ക​​യാ​​ണ് കു​​ട്ട​​നാ​​ട​​ൻ ജ​​ന​​ത​​യ്ക്ക്. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു പേ​​ർ കു​​​ോട്ട​​​നാ​​​ട്ടി​​​ലെ ഓ​​​രോ ഗ്രാ​​​മ​​​ത്തി​​​ലും കു​​​ടി​​​ക്കാ​​​നും കു​​​ളി​​​ക്കാ​​​നും പാ​​ത്രം ക​​ഴു​​കാ​​നും ശു​​​ദ്ധ​​​ജ​​​ല​​​മി​​​ല്ലാ​​​തെ വ​​ല​​യു​​ന്നു.

സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളി​​ൽ​​നി​​ന്നോ ക്യാ​​ന്പു​​ക​​ളി​​ൽ​​നി​​ന്നോ കി​​ട്ടു​​ന്ന ഒ​​ന്നോ ര​​ണ്ടോ ജാർ വെ​​ള്ള​​മാ​​ണ് പ​​ല കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും ഇ​​ന്ന് ആ​​ശ്ര​​യം. ഒ​​​രു ദി​​​വ​​​സം ഒ​​​ന്നോ ര​​​ണ്ടോ ജാർ വെ​​​ള്ളം കി​​​ട്ടി​​​യാ​​​ൽ എ​​ന്താ​​കാ​​ൻ‍?. കു​​ട്ട​​നാ​​ട​​ൻ ജ​​ന​​ത​​യ്ക്കു ശു​​ദ്ധ​​ജ​​ല​​മെ​​ത്തി​​ക്കാ​​ൻ സ​​​ർ​​​ക്കാ​​​രും ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​ടി​​യ​​ന്ത​​ര​​ ശ്ര​​മം ന​​ട​​ത്തേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്.

സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ചു നാ​​​ൽ​​​പ​​​തി​​​നാ​​​യി​​​രം കി​​​ണ​​​റു​​​ക​​​ൾ മ​​​ല​​​വെ​​​ള്ള​​​ത്തി​​​ൽ മൂ​​​ടി​​​പ്പോ​​​യി. ചി​​​ല​​​തൊ​​​ക്കെ ചെ​​​ളി​​​യി​​​ൽ പൂ​​​ണ്ടു​​​പോ​​​യി. മു​​​ന്പ് കു​​​ളി​​​ക്കാ​​​നും പാ​​​ത്ര​​​ങ്ങ​​​ൾ ക​​​ഴു​​​കാ​​​നും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ട്ടി​​​രു​​​ന്ന തോ​​​ടു​​​ക​​​ളി​​​ലും ഇ​​പ്പോ​​ൾ മ​​ലി​​ന​​ജ​​ല​​മാ​​ണ്. അ​​​തി​​​നു മേ​​​ലേ ആ​​​വ​​​ര​​​ണം പോ​​​ലെ പ്ലാ​​​സ്റ്റി​​​ക്കും ച​​​പ്പു​​​ച​​​വ​​​റും. ​

വാ​​​ട്ട​​​ർ അ​​​ഥോറി​​​റ്റിയു​​​ടെ കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ പൈ​​​പ്പു​​​ക​​​ളും ടാ​​​പ്പു​​​ക​​​ളും കു​​​ത്തൊ​​​ഴു​​​ക്കി​​​ൽ പൊ​​​ട്ടി​​​ത്ത​​​ക​​​ർ​​​ന്നു. റോ​​​ഡു​​​ക​​​ളെ തി​​​രി​​​കെ​​​യെ​​​ടു​​​ത്ത് ഇ​​​നി പൈ​​​പ്പു​​​ക​​​ൾ വ​​​ലി​​​ച്ചു വെ​​​ള്ളം എ​​​ത്തി​​​ക്കാ​​​ൻ മാ​​​സ​​​ങ്ങ​​​ൾ വേ​​​ണ്ടി​​​വ​​​രും. ഒ​​​രാ​​​ഴ്ച​​​യാ​​​യി മ​​ലി​​ന​​ജ​​ല​​ത്തി​​ൽ ന​​ട​​ക്കു​​ന്ന​​വ​​ർ​​ക്കു ത്വ​​ക്ക് രോ​​ഗ​​ങ്ങ​​ളും ചി​​ലേ​​ട​​ങ്ങ​​ളി​​ൽ ക​​ണ്ടു​​തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.

വെ​​ള്ളം ഇ​​റ​​ങ്ങി​​ത്തു​​ട​​ങ്ങി​​യ പാ​​​ട​​​ങ്ങ​​​ളും തോ​​​ടു​​​ക​​​ളും റോ​​​ഡു​​​മൊ​​​ക്കെ ചെ​​​ളി​​​ക്കു​​​ളം​​​പോ​​​ലെ​ കി​​ട​​ക്കു​​ന്നു.പ്ര​​ള​​യ​​ദു​​രി​​തം തീ​​രും​​വ​​രെ കു​​ടി​​വെ​​ള്ളം ന​​ൽ​​കാ​​ൻ ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ൽ അ​​തീ​​വ​​ഗു​​രു​​ത​​ര ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ട​​ലെ​​ടു​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​യും ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. അ​​തി​​നാ​​ൽ, വ​​​ള്ള​​​ത്തി​​​ലും ബോ​​​ട്ടു​​​ക​​​ളി​​​ലും കു​​ടി​​വെ​​ള്ളം എ​​ത്തി​​ക്കു​​ക എ​​ന്ന​​താ​​ണ് അ​​ടി​​യ​​ന്ത​​ര​​മാ​​യി കു​​ട്ട​​നാ​​ടി​​നാ​​യി ചെ​​യ്യേ​​ണ്ട​​ത്.

Related posts