ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൈത്താങ്ങ് ; തൃ​ശൂ​ർ -കാ​ഞ്ഞാ​ണി​മേ​ഖ​ല​യി​ൽ  സ്വ​കാ​ര്യ ബ​സു​കളുടെ കാരുണ്യയാത്ര വെ​ള്ളി​യാ​ഴ്ച

കാ​ഞ്ഞാ​ണി: പ്ര​ള​യ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി മേ​ഖ​ല​യി​ലെ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ -കാ​ഞ്ഞാ​ണി റൂ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച കാ​രു​ണ്യ യാ​ത്ര ന​ട​ത്തും. ബ​സി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബ​ക്ക​റ്റി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഇ​ഷ്ട​മു​ള്ള തു​ക നി​ക്ഷേ​പി​ക്കാം.

അ​ന്നേ ദി​വ​സം ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് യാ​ത്ര നി​ര​ക്ക് വാ​ങ്ങി​ല്ലെ​ന്ന് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം ,സെ​ക്ര​ട്ട​റി സി.​ഡി.​ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.​ഈ ദി​വ​സ​ത്തെ വ​രു​മാ​നം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റും.
വെ​ള്ളി​യാ​ഴ്ച കാ​ഞ്ഞാ​ണി ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts