ദു​രി​താ​ശ്വാ​സ​നി​ധി;  ജില്ലയിലെ 1300 സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർഥികളിൽ നി​ന്ന് സമാഹരിച്ചത് ഒ​രുകോ​ടി

തൃ​ശൂ​ർ: ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽനി​ന്ന് ഇ​ന്ന​ലെ മാ​ത്രം ശേ​ഖ​രി​ച്ച വി​ഭ​വ സ​മാ​ഹ​ര​ണം ഒ​രു കോ​ടി രൂ​പ ക​ട​ന്നു. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ നി​ന്നും പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്.

1300 സ്കൂ​ളു​ക​ളി​ൽനി​ന്നു​ള്ള വി​ഭ​വ സ​മാ​ഹ​ര​ണം ഇ​ന്നും തു​ട​രു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം അ​റി​യി​ച്ചു. സ​മാ​ഹ​രി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ കൈ​മാ​റി.വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പു​തു​ക്കാ​ട് ചെ​ങ്ങാ​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച 10,950 രൂ​പ മ​ന്ത്രി ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ മ​നേ​ജ​ർ ഫാ. ​മാ​ത്യു ചാ​ക്കേ​രി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബാ​ബു​ ജോ​സ് ത​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ജെ​ൻ​സ​ൻ, മേ​ഴ്സി സി. ​ജോ​ണ്‍, ജ​യ​പ്ര​കാ​ശ് മാ​സ്റ്റ​ർ, ഫാ​. ജോ​മോൻ ഇ​മ്മ​ട്ടി, സ​ജി​ത്ത് കോ​മ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ഗ​വ. എ​ൽ​പി സ്കൂ​ൾ ചെ​ങ്ങാ​ലൂ​ർ, ചെ​ങ്ങാ​ലൂ​ർ ഓ​ട്ടി​സം സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നും മ​ന്ത്രി പണം ഏ​റ്റു​വാ​ങ്ങി.

Related posts