ആ​റു​മാ​സം ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റം; മികച്ച വിലലഭിക്കാൻ തൃ​ക്കൂ​രി​ൽ സ്ഥ​ലം വി​ൽ​ക്കാ​ൻ സ​മ്മാ​ന​കൂ​പ്പ​ൺ; ദ​മ്പ​തി​മാ​രു​ടെ പേ​രി​ൽ ന​ട​പ​ടി​ക്കു നി​ർ​ദേ​ശം

തൃ​ക്കൂ​ർ: നാ​യ​ര​ങ്ങാ​ടി​യി​ൽ തോ​ട്ടം വി​ൽ​ക്കാ​ൻ സ​മ്മാ​ന​കൂ​പ്പ​ണ്‍ ഇ​റ​ക്കി​യ ദ​ന്പ​തി​മാ​രു​ടെ പേ​രി​ൽ ന​ട​പ​ടി​ക്കു നി​ർ​ദേ​ശം. ന​റു​ക്കെ​ടു​പ്പ് ത​ട​യാ​നും തു​ട​ർന​ട​പ​ടി​ക​ളും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ർ പു​തു​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

1000 രൂ​പ​യു​ടെ സ​മ്മാ​ന​കൂ​പ്പ​ണെ​ടു​ത്താ​ൽ ഭാ​ഗ്യ​ശാ​ലി​ക്ക് 68 സെ​ന്‍റ് സ്ഥ​ലം എ​ന്ന പ​ര​സ്യ​ത്തോ​ടെ ക​ല്ലൂ​ർ നാ​യ​ര​ങ്ങാ​ടി​യി​ലെ മ​രി​യ ഗാ​ർ​മെ​ന്‍റ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് സ​മ്മാ​ന​കൂ​പ്പ​ണ്‍ ഇ​റ​ക്കി​യ​ത്.

നാ​യ​ര​ങ്ങാ​ടി തു​ണി​യ​ന്പ്രാ​ൽ വീ​ട്ടി​ൽ മു​ജി തോ​മ​സ്, ബൈ​സി ദ​ന്പ​തി​ക​ളാ​ണ് സ്ഥ​ലം വില്പന​യ്ക്കാ​യി പു​തി​യ മാ​ർ​ഗം പ​രീ​ക്ഷി​ച്ച​ത്.

ചി​ല മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ലോ​ട്ട​റി വ​കു​പ്പ് സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ലാ ഓ​ഫീ​സ​ർ പ​രാ​തി ന​ൽ​കി​യ​ത്.

1998ലെ ​ലോ​ട്ട​റി റെ​ഗു​ലേ​ഷ​ൻ ആ​ക്ടി​ലെ 7(3), 8 വ​കു​പ്പു​ക​ൾ പ്ര​കാ​രം സ്ഥ​ല​മു​ട​മ​ക​ൾ ചെ​യ്ത​ത് കു​റ്റ​ക​ര​മാ​ണെ​ന്നു ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ർ ഷാ​ജു അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 294 എ ​വ​കു​പ്പ് പ്ര​കാ​രം വ്യ​ക്തി​ക​ൾ​ക്കു ലോ​ട്ട​റി ന​ട​ത്താ​ൻ പാ​ടി​ല്ല. ഇ​ത് ആ​റുമാ​സം ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

നി​ര​ന്ത​രം ശ്ര​മി​ച്ചി​ട്ടും മി​ക​ച്ച​ വി​ല​യ്ക്ക് സ്ഥ​ലം വി​ൽ​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ​മ്മാ​ന​കൂ​പ്പ​ണ്‍ അ​ടി​ച്ചി​റ​ക്കാ​ൻ ദ​ന്പ​തി​മാ​ർ തീ​രു​മാ​നി​ച്ച​ത്.

1000 രൂ​പ​യു​ടെ 300 കു​പ്പ​ണാ​ണ് ഇ​വ​ർ ഇ​റ​ക്കി​യ​ത്. ക​ട​ബാ​ധ്യ​ത​ തീർക്കാ നും മ​ക​ന്‍റെ പ​ഠ​ന​ത്തി​നും തു​ക ക​ണ്ടെ​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മം.

എ​ന്നാ​ൽ ഇ​തി​നെതു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ഇ​തേ മാ​തൃ​ക​യി​ൽ സ​മ്മാ​ന​കൂ​പ്പ​ണു​ക​ൾ പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നു വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പു​തു​ക്കാ​ടും കാ​സ​ർ​ഗോ​ഡും ഇ​തേ​രീ​തി​യി​ൽ വീ​ട് വി​ല്പ​ന​യ്ക്ക് കൂ​പ്പ​ണ്‍ ഇ​റ​ക്കി​യി​രു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഓഗ​സ്റ്റ് 15-ന് ​ന​റു​ക്കെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്തെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ കൂ​പ്പ​ണ്‍​തു​ക തി​രി​ച്ചു ന​ൽ​കു​മെ​ന്നും ഈ ​ദ​ന്പ​തി​ക​ൾ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment