വ​ക്താ​വ്, എം​പി, ഇ​പ്പോ​ൾ എം​എൽ​എ​യും…​കോ​ൺ​ഗ്ര​സി​ന് കൊ​ഴി​ഞ്ഞു​പോ​ക്കി​ന്‍റെ കാ​ലം

ഒ​ഡീ​ഷ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ൺ​ഗ്ര​സി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച് നേ​താ​ക്ക​ന്മാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. ഒ​ഡീ​ഷ​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ പ്രകാശ് ച​ന്ദ്ര ബെ​ഹ്റ​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ത്വം രാ​ജി​വ​ച്ച​ത്. ക​ട്ട​ക്ക് ജി​ല്ല​യി​ലെ സ​ലേ​പ്പൂ​രി​ൽ നി​ന്നു​ള്ള എം​എ​ൽ​എ ആ​യി​രു​ന്നു പ്രകാശ് ച​ന്ദ്ര ബെ​ഹ്റ.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി. എ​ന്നാ​ൽ, ഇ​തേ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പാ​ർ​ട്ടി​വി​ട്ട് ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്തി​രു​ന്നു. ച​ന്ദ്ര ബെ​ഹ്റ പ​ക്ഷേ, ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്കാ​ണോ എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് വ​ക്താ​വ് ടോം ​വ​ട​ക്ക​ൻ, ഹ​രി​യാ​ന​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മൂ​ന്നു ത​വ​ണ എം​പി​യു​മാ​യി​രു​ന്ന അ​ര​വി​ന്ദ് ശ​ർ​മ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

Related posts