കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഫു​ട്ബോ​ൾ ടീ​മു​ക​ൾ  രൂ​പീ​ക​രി​ക്കു​മെ​ന്ന് കാ​യി​ക​മ​ന്ത്രി

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ ഫു​ട്ബോ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന പൊ​തു​മേ​ഖ​ലാ​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫു​ട്ബോ​ൾ ടീ​മു​ക​ൾ രൂ​പീ​ക​രി​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ പൊ​തു​മേ​ഖ​ല വ്യ​വ​സാ​യ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും ഫു​ട്ബോ​ൾ ടീ​മു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ർ​ദ്ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

ജി​ല്ല ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ്, അ​ക്വാ​റ്റി​ക് കോം​പ്ല​ക്സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി ജ​യ​രാ​ജ​ൻ.കേ​ര​ള​ത്തി​ൽ മു​ന്പ് നി​ര​വ​ധി പൊ​തു-​സ്വ​കാ​ര്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫു​ട്ബോ​ൾ ടീ​മു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ർ ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്നു​വെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. ഇ​ന്ന് മി​ക്ക​യി​ട​ത്തും ഫു​ട്ബോ​ൾ ടീ​മു​ക​ൾ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

മു​ൻ​പു​ണ്ടാ​യി​രു​ന്ന പോ​ലെ ടീ​മു​ക​ളെ സ​ജ്ജ​മാ​ക്കാ​ൻ വ്യ​വ​സാ​യ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടീം ​രൂ​പീ​ക​ര​ണ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.ഫു​ട്ബോ​ളി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ എ​ല്ലാ ജി​ല്ല​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ 7 മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള 25 കു​ട്ടി​ക​ളെ വീ​തം ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കും.

ഏ​താ​നും ജി​ല്ല​ക​ളി​ൽ ഇ​തി​ന​കം പ​ദ്ധ​തി തു​ട​ങ്ങി ക​ഴി​ഞ്ഞു. ഭ​ക്ഷ​ണ​വും താ​മ​സ​വും ഉ​ൾ​പ്പ​ടെ മു​ഴു​വ​ൻ ചി​ല​വും സ​ർ​ക്കാ​രാ​ണ് വ​ഹി​ക്കു​ക.ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ഉ​റ​പ്പ് വ​രു​ത്തും. 147 പേ​ർ​ക്ക് ഇ​തി​ന​കം തൊ​ഴി​ൽ ല​ഭ്യ​മാ​ക്കി

. 249 പേ​രു​ടെ ലി​സ്റ്റ് പ​രി​ഗ​ണ​ന​യി​ലാ​ണ്. മു​ഴു​വ​ൻ പേ​ർ​ക്കും സ​ർ​ക്കാ​ർ തൊ​ഴി​ൽ ന​ൽ​കും. ഒ​ളി​ന്പി​ക്സ് ല​ക്ഷ്യ​മാ​ക്കി 11പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് അ​ന്താ​രാ​ഷ്ട്ര​നി​ല​വാ​ര​ത്തി​ലു​ള്ള കാ​യി​ക പ​രി​ശീ​ല​നം ന​ൽ​കി വ​രി​ക​യാ​ണെ​ന്നും സം​സ്ഥാ​ന കാ​യി​ക​മ​ന്ത്രി അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ കെ.​എ​ഫ്.​എ വൈ​സ് പ്ര​സി​ഡ​ണ്ട് കെ.​പി.​സ​ണ്ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡി.​എ​ഫ്.​എ വൈ​സ് പ്ര​സി​ഡ​ണ്ട് സി.​സു​മേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. എ.​എ​സ്.​കു​ട്ടി, ജി​ല്ലാ സ്പോ​ർ​ട്ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ണ്ട് വി​ൻ​സെ​ന്‍റ് കാ​ട്ടു​ക്കാ​ര​ൻ, അ​നി​ൽ​കു​മാ​ർ, കൗ​ണ്‍​സി​ല​ർ കെ.​മ​ഹേ​ഷ്, ആ​ന്‍റ​ണി റാ​ഫേ​ൽ പ്ര​സം​ഗി​ച്ചു.

Related posts