തലയെടുപ്പോടെ എൻഡവർ

ford-endeavour

പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്നോ​​​​വ​​​​യേ​​​​ക്കാ​​​​ൾ മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നി​​​​ട്ടും ഇ​​​​ന്നോ​​​​വ​​​​യ്ക്കു ല​​​​ഭി​​​​ച്ച അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കാ​​​​തെപോ​​​​യ ത​​​​ല​​​​യെ​​​​ടു​​​​പ്പു​​​​ള്ള എ​​​​സ്‌‌​​​​യു​​​​വി​​​​യാ​​​​ണ് ഫോ​​​​ർ​​​​ഡി​​​​ന്‍റെ എൻഡവർ. റോ​​​​ഡു​​​​ക​​​​ളി​​​​ലും ഒാ​​​​ഫ് റോ​​​​ഡു​​​​ക​​​​ളി​​​​ലും മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ലെ കു​​​​തി​​​​പ്പി​​​​നും എ​​​​ന്നും മി​​​​ടു​​​​ക്ക​​​​നാ​​​​യി​​​​രു​​​​ന്ന എൻഡവർ അ​​​​ല്പം രൂ​​​​പ​​​​മാ​​​​റ്റം വ​​​​രു​​​​ത്തി വീ​​​​ണ്ടും എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പു​​​​തി​​​​യ ഭാ​​​​വ​​​​ത്തി​​​​ൽ നി​​​​ര​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ഫോ​​​​ർ​​​​ഡ് എ​​​​ൻ​​​​ഡേ​​​​വ​​​​റി​​​​ന്‍റെ വി​​​​ശേ​​​​ഷ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക്…..

പുറംമോടി: പ​​​​ഴ​​​​യ എ​​​​ൻ​​​​ഡേ​​​​വ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പൗ​​​​രു​​​​ഷം വി​​​​ട്ട് സൗ​​​​മ്യ​​​​മാ​​​​യ മു​​​​ഖവുമായാ​​​​ണ് പു​​​​തി​​​​യ എ​​​​ൻ​​​​ഡേ​​​​വ​​​​റി​​​​ന്‍റെ രംഗപ്രവേശം. ക്രോം ​​​​ആ​​​​വ​​​​ര​​​​ണം ചെ​​​​യ്ത ഹെ​​​​ക്സാ​​​​ജ​​​​നി​​​​ക് ഗ്രി​​​​ല്ലു​​​​ക​​​​ളും എ​​​​ൽ​​​​ഇ​​​​ഡി പ്രൊ​​​​ജ​​​​ക്‌‌​​​​ഷ​​​​ൻ ഹെ​​​​ഡ്‌‌​​​​ലാ​​​​ന്പു​​​​മാ​​​​ണ് ശ്ര​​​​ദ്ധ​​​​യാ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന പു​​​​തു​​​​മ. മു​​​​ൻ​​​​ഭാ​​​​ഗം കൂ​​​ടു​​​​ത​​​​ൽ ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​തും ബ​​​​ംപ​​​​റി​​​​ന്‍റെ താ​​​​ഴ്ഭാ​​​​ഗ​​​​ത്താ​​​​യി സി​​​​ൽ​​​​വ​​​​ർ നി​​​​റ​​​​ത്തി​​​​ലു​​​​ള്ള പ്ലാ​​​​സ്റ്റി​​​​ക് സ്കി​​​​ഡ് പ്ലേ​​​​റ്റ് ന​​​​ല്കി​​​​യ​​​​തും ആ​​​​ക​​​​ർ​​​​ഷ​​​​ണീ​​​​യ​​​​ത ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഫോ​​​​ഗ് ലാംപ് സ്കി​​​​ഡ് പ്ലേ​​​​റ്റി​​​​ലാ​​​ണ്.

ഉ​​​​യ​​​​ര​​​​ത്തി​​​​ൽ വ്യ​​​​ത്യാ​​​​സം വ​​​​ന്ന​​​​തി​​​​നാ​​​​ൽ പു​​​​തി​​​​യ എ​​​​ൻ​​​​ഡേ​​​​വ​​​​റി​​​​ന്‍റെ സൈ​​​​ഡി​​​​ൽ സ്റ്റൈ​​​​പ്പ് ന​​​​ല്കി​​​​യി​​​​ട്ടു​​​ണ്ട്. ബോ​​​​ണ​​​​റ്റി​​​​ന്‍റെ സൈ​​​​ഡി​​​​ലാ​​​​യി എ​​​​ൻ​​​​ജി​​​​ൻ പ​​​​വ​​​​ർ ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ക്രോം ​​​​ടാ​​​​ബ് ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്നു. ഇ​​​​തി​​​​നൊ​​​​പ്പം വീ​​​​ൽ ആ​​​​ർ​​​​ച്ചു​​​​ക​​​​ളും ഡോ​​​​ർ ലൈ​​​​നു​​​​ക​​​​ളും ബി,​​​​ സി പി​​​​ല്ല​​​​റു​​​​ക​​​​ളും ചേ​​​​ർ​​​​ന്ന് വ​​​​ശ​​​​ങ്ങ​​​​ൾ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. മ​​​​റ്റ് എ​​​​സ്‌‌​​​​യു​​​​വി​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് വ​​​​ലു​​​പ്പം കൂ​​​​ടി​​​​യ 18 ഇ​​​​ഞ്ച് അ​​​​ലോ​​​​യി വീ​​​​ലാ​​​​ണ് എ​​​ൻ​​​ഡേ​​​വ​​​റി​​​നു​​​ള്ള​​​ത്.

പി​​​​ൻ​​​​ഭാ​​​ഗ​​​ത്തു​​​മു​​​ണ്ട് നി​​​ര​​​വ​​​ധി മാ​​​റ്റ​​​ങ്ങ​​​ൾ. റേ​​​​ഞ്ച് റോ​​​​വ​​​​റി​​​​നോ​​​​ട് സാ​​​​മ്യം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന പി​​​​ൻ​​​​ഭാ​​​​ഗ​​​​മാ​​​​ണുള്ളത്. ഹാ​​​​ച്ച് ഡോ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്റ്റെ​​​​പ്പി​​​​നി ട​​​​യ​​​​ർ ബോ​​​​ഡി​​​​യു​​​​ടെ അ​​​​ടി​​​​യി​​​​ലേ​​​​ക്ക് മാ​​​​റി​​​​യി​​​ട്ടു​​​ണ്ട്. ചെ​​​​റി​​​​യ എ​​​​ൽ​​​​ഇ​​​​ഡി ടെ​​​​യി​​​​ൽ ലാ​​​​ംപും എൻഡവർ എ​​​​ന്നെ​​​​ഴു​​​​തി​​​​യ ക്രോം ​​​​സ്ട്രി​​​​പ്പും ബാ​​​​ക്ക് സ്പോ​​​​യി​​​​ല​​​​റു​​​​മാ​​​​ണ് പി​​​​ൻ​​​​ഭാ​​​​ഗ​​​​ത്തുള്ള​​​​ത്. മു​​​​ൻ​​​​ഭാ​​​​ഗ​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി പി​​​​ന്നി​​​​ലും ബ​​​​ംപ​​​​റി​​​​ൽ സ്കി​​​​ഡ് പ്ലേ​​​​റ്റും അ​​​​തി​​​​ൽ ഫോ​​​​ഗ് ലാ​​​ംപും ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഉൾഭാഗം: വ​​​​ള​​​​രെ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യും ചി​​​​ട്ട​​​​യാ​​​​യും രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഇ​​​​ന്‍റീ​​​​രി​​​​യ​​​​റാ​​​​ണ് എ​​​​ൻ​​​​ഡേ​​​​വ​​​​റി​​​​ന്‍റേ​​​​ത്. മൂ​​​​ന്നു നി​​​​റ​​​​ത്തി​​​​ലാ​​​​ണ് ഡാ​​​​ഷ്ബോ​​​​ർ​​​​ഡ്. എ​​​​റ്റ​​​​വും മു​​​​ക​​​​ളി​​​​ലാ​​​​യി ചോ​​​​ക്ലേ​​​​റ്റ് നി​​​​റ​​​​ത്തി​​​​ലു​​​​ള്ള ലെ​​​​ത​​​​റും മ​​​​ധ്യ​​​​ത്തി​​​​ൽ വു​​​​ഡ​​​​ൻ ഫി​​​​നീ​​​​ഷിം​​​​ഗി​​​​ലും താ​​​​ഴെ വെ​​​​ള്ള നി​​​​റ​​​​ത്തി​​​​ലു​​​​ള്ള സോ​​​​ഫ്റ്റ് പ്ലാ​​​​സ്റ്റി​​​​കും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ര​​​​ണ്ട് സെ​​​​ക്‌‌​​​​ഷ​​​​നാ​​​​യി തി​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സെ​​​​ന്‍റ​​​​ർ ക​​​​ൺ​​​​സോ​​​​ളി​​​ന്‍റെ ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ൽ എ​​​​ട്ട് ഇ​​​​ഞ്ച് ഇ​​​​ൻ​​​​ഫോ​​​​ടെ​​​​യി​​​​ൻ​​​​മെ​​​​ന്‍റ് സി​​​​സ്റ്റ​​​ം. താ​​​​ഴെ ഒാ​​​​ഡി​​​​യോ ക​​​​ൺ​​​​ട്രോ​​​​ൾ ചെ​​​​യ്യാ​​​​നും റേ​​​​ഡി​​​​യോ ട്യൂ​​​​ൺ ചെ​​​​യ്യാ​​​​നു​​​​മു​​​​ള്ള നോ​​​​ബും അ​​​​തി​​​​നു താ​​​​ഴെ​​​​യാ​​​​യി ക്ലൈ​​​​മ​​​​റ്റ് ക​​​​ൺ​​​​ട്രോ​​​​ളിം​​​​ഗ് യൂ​​​​ണി​​​​റ്റും.

സ്റ്റി​​​​യ​​​​റിം​​​​ഗ് വീ​​​​ലി​​​ന്‍റെ ര​​​​ണ്ട് സ്പോ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ലാ​​​​യി ഒാ​​​​ഡി​​​​യോ സി​​​​സ്റ്റം, ഫോ​​​​ൺ, വോ​​​​യി​​​​സ് ക​​​​മാ​​​​ൻ​​​​ഡ് എ​​​​ന്നി​​​​വ ക​​​​ൺ​​​​ട്രോ​​​​ൾ ചെ​​​​യ്യാ​​​​നു​​​​ള്ള സ്വി​​​​ച്ചു​​​​ക​​​​ളും ക്രൂ​​​​യി​​​​സ് ക​​​​ൺ​​​​ട്രോ​​​​ൾ ബ​​​​ട്ട​​​​ണുമു​​​​ണ്ട്. ഒ​​​​രു അ​​​​ന​​​​ലോ​​​​ഗ് മീ​​​​റ്റ​​​​റും ര​​​​ണ്ട് ഡി​​​​ജി​​​​റ്റ​​​​ൽ മീ​​​​റ്റ​​​​റും ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് മീ​​​​റ്റ​​​​ർ ക​​​​ൺ​​​​സോ​​​​ൾ.

മൂ​​​​ന്ന് നി​​​​ര സീ​​​​റ്റു​​​​ക​​​​ളി​​​​ലും എ​​​​സി വെ​​​​ന്‍റു​​​​ക​​​​ളും ക്ലൈ​​​​മ​​​​റ്റ് ക്ര​​​​മീ​​​​ക​​​​രണത്തിനൊപ്പം എ​​​​ല്ലാ നി​​​​ര​​​​ക​​​​ളി​​​​ലും ഉ​​​​യ​​​​ർ​​​​ന്ന ലെ​​​​ഗ് സ്പേ​​​​സു​​​മു​​​ണ്ട്. സാ​​​​ധാ​​​​ര​​​​ണ ഗ​​​​തി​​​​യി​​​​ൽ 450 ലി​​​​റ്റ​​​​റാ​​​ണ് ബൂ​​​ട്ട് സ്പേ​​​സ്. പിന്നിലെ സീ​​​​റ്റ് മ​​​​ട​​​​ക്കി​​​​യാ​​​​ൽ 750 ലി​​​​റ്റ​​​​റാ​​​​യും ഇ​​​ത് ഉ​​​യ​​​ർ‌​​​ത്താ​​​ൻ ക​​​ഴി​​​യും.

എ​​​ൻ​​​ജി​​​ൻ: 2.2 ലി​​​​റ്റ​​​​ർ, 3.2 ലി​​​​റ്റ​​​​ർ എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് എൻഡവർ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​ത്. 2.2 ലി​​​​റ്റ​​​​ർ 2198 സി​​​​സി എ​​​​ൻ​​​​ജി​​​​ൻ 3200 ആ​​​​ർ​​​​പി​​​​എ​​​​മ്മി​​​​ൽ 160 പി​​​​എ​​​​സ് പ​​​​വ​​​​റും 2500 ആ​​​​ർ​​​​പി​​​​എ​​​​മ്മി​​​​ൽ 385 എ​​​​ൻ​​​​എം ടോ​​​​ർ​​​​ക്കും, 3.2 ലി​​​​റ്റ​​​​ർ 3198 സി​​​​സി എ​​​​ൻ​​​​ജി​​​​ൻ 3000 ആ​​​​ർ​​​​പി​​​​എ​​​​മ്മി​​​​ൽ 200 പി​​​​എ​​​​സ് പ​​​​വ​​​​റും 2500 ആ​​​​ർ​​​​പി​​​​എ​​​​മ്മി​​​​ൽ 470 എ​​​​ൻ​​​​എം ടോ​​​​ർ​​​​ക്കു​​​​മാ​​​​ണ് ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഫോ​​​​ർ വീ​​​​ൽ ഡ്രൈ​​​​വ്, ഫോ​​​​ർ വീ​​​​ൽ ഡ്രൈ​​​​വ് മോ​​​​ഡു​​​​ക​​​​ളി​​​​ൽ എൻഡവർ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്നു​​​​ണ്ട്.

സു​​​ര​​​ക്ഷ: ബേ​​​​സ് മോ​​​​ഡ​​​​ൽ മു​​​​ത​​​​ൽ എ​​​​ല്ലാ സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഡു​​​​വ​​​​ൽ എ​​​​യ​​​​ർ ബാ​​​​ഗ്, എ​​​​ബി​​​​എ​​​​സ് ഇ​​​​ബി​​​​ഡി ബ്രേ​​​​ക്കിം​​​​ഗ് സി​​​​സ്റ്റം, ട്രാ​​​​ക്ക്ഷ​​​​ൻ ക​​​​ൺ​​​​ട്രോ​​​​ൾ, ഇ​​​​ല​​​​ക്‌‌​​​​ട്രോ​​​​ണി​​​​ക് സ്റ്റെ​​​​ബി​​​​ലി​​​​റ്റി പ്രോ​​​​ഗ്രാം, ഹി​​​​ൽ അ​​​​സി​​​​സ്റ്റ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് സു​​​​ര​​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​ത്.

മൈ​​​ലേ​​​ജ്: 2.2 ലി​​​​റ്റ​​​​ർ മോ​​​​ഡ​​​​ലി​​​​ന് 12.62കി​​​ലോ​​​മീ​​​റ്റ​​​റും 3.2 ലി​​​​റ്റ​​​​ർ മോ​​​​ഡ​​​​ലി​​​​ന് 10.91 കി​​​ലോ​​​മീ​​​റ്റ​​​റു​​​ം.

നി​​​റം: ട്രെ​​​​ൻ​​​​ഡ്, ടൈ​​​​റ്റാ​​​​നി​​​​യം എ​​​​ന്നീ ഒാ​​​​പ്ഷ​​​​നു​​​ക​​​ളി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന എ​​​ൻ​​​ഡേ​​​വ​​​റി​​​ന്‍റെ 2.2 ലി​​​​റ്റ​​​​ർ മോ​​​​ഡ​​​​ലി​​​​ന് 23.78 ല​​​​ക്ഷം മു​​​​ത​​​​ൽ 27.93 ല​​​​ക്ഷം രൂ​​​​പ​ വ​​​രെ​​​യും 3.2 ലി​​​​റ്റ​​​​ർ ട്രെ​​​​ൻ​​​​ഡി​​​​ന് 27.68 ല​​​​ക്ഷ​​​​വും ടൈ​​​​റ്റാ​​​​നി​​​​യ​​​​ത്തി​​​​ന് 30.89 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​മാ​​​​ണ് എ​​​​ക്സ് ഷോ​​​​റൂം വി​​​​ല.

വലുപ്പം: നീ​​​​ളം 4892 എം​​​​എം, വീ​​​​തി 1860 എം​​​​എം, ഉ​​​​യ​​​​രം 1837 എം​​​​എം. ഗ്രൗ​​​​ണ്ട് ക്ലിയ​​​​റ​​​​ൻ​​​​സ് 225 എം​​​​എം

ടെ​​​സ്റ്റ് ഡ്രൈ​​​വ്: കൈ​​​ര​​​ളി ഫോ​​​ർ​​​ഡ്, കോ​​​ട്ട​​​യം മൊബൈൽ: 7034030727

അജിത് ടോം

Related posts