ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു ! വി​നോ​ദ് കാം​ബ്ലി​യ്‌​ക്കെ​തി​രേ പോ​ലീ​സ് കേ​സ്…

ഭാ​ര്യ​യെ ത​ല്ലി​യ​തി​ന് മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വി​നോ​ദ് കാം​ബ്ലി​യ്‌​ക്കെ​തി​രേ കേ​സ്. മ​ദ്യ​ല​ഹ​രി​യി​ല്‍ ഭാ​ര്യ​യു​ടെ ത​ല​യി​ല്‍ അ​ടി​ച്ചെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് മും​ബൈ പോ​ലീ​സ് കാം​ബ്ലി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

ബാ​ന്ദ്ര​യി​ലെ ഫ്‌​ളാ​റ്റി​ല്‍​വ​ച്ച് വെ​ള്ളി​യാ​ഴ്ച വി​നോ​ദ് മ​ര്‍​ദി​ച്ചെ​ന്ന് ഭാ​ര്യ ആ​ന്‍​ഡ്രി​യ ഹെ​വി​റ്റി​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഐ​പി​സി സെ​ക്ഷ​ന്‍ 324, 504 വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

പാ​ച​ക​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന പാ​നി​ന്റെ ഹാ​ന്‍​ഡി​ല്‍ വി​നോ​ദ് ആ​ന്‍​ഡ്രി​യ​യ്ക്കു നേ​രെ എ​റി​ഞ്ഞെ​ന്നും, അ​ങ്ങ​നെ​യാ​ണു ത​ല​യ്ക്കു പ​രു​ക്കേ​റ്റ​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

താ​രം ബാ​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ല്‍ താ​ര​ത്തെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ മ​ദ്യ​പി​ച്ചു വീ​ട്ടി​ലെ​ത്തി​യ വി​നോ​ദ് കാം​ബ്ലി ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു.

12 വ​യ​സ്സു​കാ​ര​നാ​യ മ​ക​ന്‍ കാം​ബ്ലി​യെ ത​ട​യാ​ന്‍ നോ​ക്കി​യെ​ങ്കി​ലും, അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യ താ​രം കു​ക്കി​ങ് പാ​ന്‍ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ബ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ആ​ന്‍​ഡ്രി​യ, പി​ന്നീ​ടു പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ വി​നോ​ദ് കാം​ബ്ലി ത​ന്നെ​യും മ​ക​നെ​യും അ​പ​മാ​നി​ച്ച​താ​യും ആ​ന്‍​ഡ്രി​യ​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ഹൗ​സി​ങ് സൊ​സൈ​റ്റി​യു​ടെ ഗേ​റ്റ് ത​ക​ര്‍​ത്ത​തി​ന് കാം​ബ്ലി​യെ നേ​ര​ത്തേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment